അധിക ഡോസ് വാക്സിന് നല്കാന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.. നിലപാട് അറിയിച്ചത് ഹൈക്കോടതിയില്‍
അധിക ഡോസ് വാക്സിന് നല്കാന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിന്റെ അധിക ഡോസ് നല്കാന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ തെക്കന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
രണ്ട് ഡോസ് കോവാക്സിന് സ്വീകരിച്ചെന്നും അംഗീകാരമില്ലാത്തതിനാല്‍ സൗദി അറേബ്യയിലേക്ക് പോകാനാവുന്നില്ലന്നും ചുണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഹര്‍ജിക്കാരന്റെ ജോലി നഷ്ടമാവുന്ന വിഷയമാണന്നും അടിയന്തരമായി നിലപാടറിയിക്കണമെന്നും കോടതി കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചിരുന്നു.
ഒരാള്‍ക്ക് ഒന്നിലധികം വാക്സിന് നല്‍കുന്നതിന് മാര്ഗരേഖയില്ലന്നും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത യുണ്ടന്നും ഇക്കാര്യത്തില്‍ ക്ലിനിക്കല്‍ പഠനം ഇല്ലന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഹര്ജിക്കാരന് വാക്സിന് ആവശ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരാള്‍ക്ക് നല്കിയാല് ആവശ്യക്കാരുടെ എണ്ണം കൂടുമെന്നും അനുവദിക്കാനാവില്ലന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഒന്നിലധികം വാക്സിനുകള്‍ ഒരാള്‍ക്ക് നല്കുന്നതില് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലന്നും ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നല്കുന്നുണ്ടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha