Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഫിഷിങ് ഗഡീസ് യൂ ട്യൂബ് ചാനലിൽ മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ സാമ്പാർ സനൂപ് ചൂണ്ടയിട്ടത് വിദ്യാർത്ഥികളെ; ചാനൽ സബ്സ്ക്രൈബേർസിന് സൗജന്യമായി കഞ്ചാവ് നൽകി അടിമകളാക്കിമാറ്റും, സംഭവം ക്ലിക്ക് ആയെന്ന് കണ്ടാൽ അടവ് മാറ്റും... ചെറിയ പൊതികൾക്ക് 500രൂപ വിലയിട്ട് നൽകി സമ്പാദിച്ചത് വൻ തുക...

17 AUGUST 2021 12:32 PM IST
മലയാളി വാര്‍ത്ത

മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ വിദ്യാർത്ഥികളെ ആകർഷിച്ച്, യൂ ട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് ( 32 ) എന്ന സാമ്പാർ സനൂപിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്ന് പിടികൂടിയത്.

യൂ ട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സായി വരുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരിൽ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുത്ത് സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പതിനായിരക്കണക്കിന് വിലയുള്ള പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായുണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകർഷിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഫിഷിങ് ഗഡീസ് എന്നപേരില്‍ ഒരു മാസം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് സനൂപ് കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ചാനലില്‍ മീന്‍പിടുത്തത്തെക്കുറിച്ചുള്ള ഏതാനും വീഡിയോകള്‍ സനൂപ് അപ്ലോഡ് ചെയ്തിട്ടുണ്ട്. 244 പേരാണ് സബ്ബ്സ്സ്‌ക്രൈബേഴ്സ് ആയിട്ടുണ്ടെന്നാണ് കാണുന്നത്. കൂടുതലും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ്.

വീഡിയോകള്‍ കണ്ട് മീന്‍പിടുത്തം പഠിക്കാന്‍ താല്‍പര്യപ്പെട്ടുവന്നവരാണ് സനൂപിന്റെ 'ഇര'കള്‍. ആദ്യം ഇവരെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സൗജന്യമായി കഞ്ചാവ് നല്‍കുകയുമാണ് സനൂപിന്റെ രീതി. ഇവര്‍ ലഹരിക്ക് അടമകളായി എന്നുകണ്ടാല്‍ സനൂപിന്റെ രീതി മാറും. വന്‍തുക നല്‍കിയാല്‍ മാത്രമെ ഇപ്പോള്‍ കഞ്ചാവ് ലഭിക്കുന്നുള്ളു എന്നും അതിനാല്‍ പണം നല്‍കാതെ' സാധനം 'നല്‍കാനാവില്ലന്നും ഇയാള്‍ കസ്റ്റമേഴ്സിനോട് വ്യക്തമാക്കും. ഇതോടെ പണം നല്‍കി കഞ്ചാവ് വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാവും.ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി വൻ തുക സമ്പാദിച്ചെടുത്തതായാണ് വിവരം.


പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കാനും കൗൺസലിംഗ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകാനും നടപടിയെടുക്കുന്നതാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിനന്ദനൻ ടി.ആർ അറിയിച്ചു.

മണലിപുഴയിലെ കൈനൂര്‍ ചിറപ്രദേശങ്ങളിലേക്ക് വിളിച്ച്‌ വരുത്തിയാണ് സനൂപ് താല്‍പര്യക്കാര്‍ക്ക് മീന്‍പിടുത്തത്തില്‍ പരിശീലനം നല്‍കിയിരുന്നത്. ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി.യു, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, ടി.ആർ സുനിൽ കുമാർ, രാജേഷ്, രാജു, ഡ്രൈവർ റഫീക്ക് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends