Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മനുവിന്റെ വയറില്‍ കുടല്‍ മുറിച്ച്‌ കളഞ്ഞിരിക്കുകയാണ്... വേസ്റ്റ് പോകാന്‍ കുടലില്‍ നിന്ന് ബാഗുണ്ട്! ഹൈ ഷുഗര്‍ ഉള്ള വ്യക്തിയായത് കൊണ്ട് ആ മുറിവ് കരിഞ്ഞേ വയറിലെ സര്‍ജറി ചെയ്യു... മനോജ് ശ്രീധറിന് സംഭവിച്ച അപകടത്തിന്റെ തുറന്നു പറച്ചിലുമായി കാമുകി അഞ്ജലി:- ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഇടപെടല്‍ ആണ്- ശ്രീധറിന് സുരേഷ് ഗോപിയുടെ കൈത്താങ്ങ്

18 AUGUST 2021 11:03 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നും കാശ്മീരിലേയ്ക്കുള്ള യാത്രയ്ക്കിടെ രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധറിന് സംഭവിച്ച അപകടത്തിന്റെ തുറന്നു പറച്ചിലുമായി കാമുകി അഞ്ജലി രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അഞ്ജലി ആ സംഭവത്തെക്കുറിച്ച്‌ വിശദമാക്കുന്നത്. അപകടസമയത്ത് കൂടെ നിന്ന ജനപ്രതിനിധികളെയും കൂട്ടുകാരെയുമൊക്കെ ഓര്‍ത്തു കൊണ്ടാണ് അഞ്ജലിയുടെ ഫേസ്ബുക് കുറിപ്പ്.

ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഇടപെടല്‍ ആണ്. അദ്ദേഹത്തിന്റെ ഇമെയില്‍ കാരണം വെന്റിലേറ്റര്‍, ഐ സിയു ചാര്‍ജില്‍ ഇളവ് കിട്ടിയെന്ന് അഞ്ജലിയുടെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ മൂലം ഒരു പാട് ഇളവുകള്‍ ലഭിച്ചു. നാളെ മനോജിന് മേജര്‍ സര്‍ജറി 1 നടക്കാന്‍ പോകുന്നു ഇതുവരെ സാമ്ബത്തികമായി വന്ന കഷ്ടതകള്‍ കുറച്ചു കൂടി ഞങ്ങള്‍ അനുഭവിക്കാനുണ്ട് അതിനുള്ള ഓട്ടത്തിലാണെന്നും ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ജീവന്‍ രക്ഷിച്ച്‌ ഇവിടെ നാട്ടില്‍ എത്തിച്ച ഓരോരുത്തര്‍ക്കുമായി എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നറിയാം. എന്നാലും അങ്ങിനെയെ തുടങ്ങാന്‍ കഴിയൂ. മനുവിന്റെ അമ്മയുടെ മരണം മനുവിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരാള്‍ ഇല്ലാതാകുമ്ബോഴാണല്ലോ അയാള്‍ എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത്. സിനിമയുടെ കുറച്ചധികം ഫണ്ട് ബ്ലോക്കായി ബാംഗ്ലൂരിലെ ഓഫീസില്‍ കിടക്കുന്നു എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ അപ്പോഴാണ്, എങ്കില്‍ പിന്നെ ആ ഓഫീസില്‍ പോയി സംസാരിക്കാം എന്താ തടസ്സം എന്നറിയാം എന്ന് കരുതുന്നത്.

 

 

 

അവിടെ നേരിട്ട് ചെന്ന് ചോദിച്ചിട്ടും വ്യക്തമായ കാര്യം പറയാതിരുന്നപ്പോള്‍ കുറച്ചു കഷ്ടപ്പെട്ടു തന്നെ എന്ത് കാരണത്താലാണ് ഫണ്ട് തടസ്സപ്പെട്ടത് എന്നറിയാന്‍ കഴിഞ്ഞു. മൂന്ന് മാസത്തിനകം അത് അവര്‍ തീരുമാനമാക്കുമെന്ന് വാക്കും പറഞ്ഞു എന്നാല്‍ ഉള്ളുകളികള്‍ നടന്നത് ഞാനറിഞ്ഞത് എന്റെ മനസ്സില്‍ മാത്രം വയ്ക്കുന്നു. പിന്നീട് ഒരു നാള്‍ വ്യക്തമാക്കാം. ഇന്നു പറയാനുദ്ദേശിച്ചത് അതിലും വലിയ കാര്യങ്ങളാണ്. പഞ്ചാബിലെ ബട്ടിണ്ടാ എന്ന സ്ഥലത്ത് നിന്ന് അമൃത്സറിലേക്ക് പോകുന്ന വഴി റോങ്ങ് സൈഡ് കേറി വന്ന ഒരു ട്രാക്ടറിലിടിച്ചാണ് ഞങ്ങളുടെ വണ്ടി മറിയുന്നതും വണ്ടിയേയും ഞങ്ങളെയും വലിച്ചും കൊണ്ട് കുറച്ച്‌ ദൂരം ലോഡു കേറ്റിയ ആ ട്രാക്‌ട്ടര്‍ പോകുകയും ചെയ്തത്. ഇത് കണ്ടവര്‍ പറഞ്ഞതാണ് ഞാനും മനുവും അണ്‍ കോണ്‍ഷ്യസ് ആയിരുന്നു. അടുത്ത് നടന്നതോക്കെ അല്‍ഭുതമാണ്.

അപകടം നടന്നിടത്ത് ഒരു ഡോക്ടറുടെ വീട് അയാള്‍ പെട്ടന്ന് ആംബുലൻസ് വിളിക്കുന്നു. പുഷ്കറില്‍ വച്ച്‌ അപ്രതീക്ഷിതമായി എന്റെ നാട്ടുകാരായ പിള്ളേരെ കാണുന്നു അവരുടെ വണ്ടി കേടായി അവര്‍ കൃത്യസമയത്ത് ഞങ്ങളെ വിളിക്കുന്നു മറ്റാരൊ വിവരം പറയുന്നു അവര്‍ ഞങ്ങളെ രക്ഷിക്കാന്‍ ഓടി വരുന്നു. ഹോസ്പിറ്റലില്‍ അണ്‍നോണ്‍ ആയി എത്തുന്ന ഞങ്ങള്‍ക്ക് വേണ്ടി ഒരു മലയാളി നഴ്സ് പണം കെട്ടി വക്കുന്നു. അഭി എന്ന കൂട്ടുകാരനെത്തുന്നു ബ്ലഡ്തരുന്നു അഡ്മിറ്റാക്കാന്‍ സഹായിക്കുന്നു കൂടപ്പിറപ്പിനേപ്പോലെ നോക്കുന്നു. പിന്നീട് 5 ദിവസം വെന്റിലേറ്ററിലാണ് ഇന്ററ്റേര്‍ണല്‍ ബ്ലീഡിംഗ് കൂടി ക്രിറ്റിക്കല്‍ അവസ്ഥയിലെത്തി അവിടെ മനുവിനെ നോക്കിയിരുന്ന ഡോക്ടര്‍മാരിലൊരാളായ പെണ്‍കുട്ടി മന്‍ ജ്യോത് പറഞ്ഞത് ഈ അവസ്ഥയിലുള്ള ഒരാളും തിരിച്ച്‌ വരുന്നത് കണ്ടിട്ടില്ല അവളുടെ കരിയറില്‍ എന്നാണ്.

 

 

 

സ്വന്തം ചേട്ടനേയും ചേച്ചിയേയും പോലെ അവള്‍ ഞങ്ങളെ നോക്കി. ഗുര്‍ തരണ്‍ എന്ന നഴ്സിംഗ് സൂപ്രണ്ട്. എന്റെ അമ്മയുടെ പോസ്റ്റല്‍ യൂണിയന്‍ എന്‍ എഫ് പി ഇ വഴി ബന്ധപ്പെട്ട ഒരു പോസ്റ്റല്‍ ഉദ്യോഗസ്ഥന്റ ഭാര്യയാണ്. പൊന്നുപോലെ നോക്കി മാത്രമല്ല എന്നും രാവിലെ ഭക്ഷണം കൊണ്ടു തന്ന് ഉടുപ്പും ഷീറ്റും എല്ലാം തന്ന് നോക്കി സ്വന്തമല്ലാത്ത പഞ്ചാബി സ്വന്തങ്ങള്‍. മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ മൂലം ഒരു പാട് ഇളവുകള്‍ ലഭിച്ചു.

ഒട്ടും പ്രതീക്ഷിക്കാതിരുന്നത് സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ ഈ മെയില്‍ കാരണം വെന്റിലേറ്റര്‍, ഐസിയു ചാര്‍ജ് ഈ വലിയ തുക ഇളവു കിട്ടി. വ്യക്തിപരമായി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്‍ ജി ഒ യുടെ പിള്ളേര്‍ സുധീര്‍ , വിക്കി , അശുപത്രിയില്‍ സഹായിച്ച ജസ് കരണ്‍ പേരും ഊരും അറിയാത്ത ഒരുപാട് ഒരു പാട് പേര്‍ എല്ലാത്തിനുമായി ഓടി നടന്ന ഗോവിന്ദ്, ലാലു, ഷാഹിദ്, സുജിന്‍ , ഷൗക്കത്ത്. നാട്ടിലെത്തിക്കാന്‍ കൂടെ നിന്ന സ്വന്തം വിനോ, പ്രിന്‍സ്, പോള്‍, അജു , റൗഫ്, ശ്രീജിത്ത്, അങ്ങിനെ എത്ര എത്ര പേരാണ് ഞങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

 

 

ഊരും പേരും അറിയാത്ത നാട്ടില്‍ കൂടപ്പിറപ്പായവര്‍ എന്റെ അനിയന്മാരെപ്പോലെ തന്നെ എന്നെ നോക്കാന്‍ വന്നവര്‍ പിണക്കങ്ങളൊക്കെ മറന്ന് മകള്‍ക്ക് വയ്യ എന്ന് കേട്ടപാതി ഓടി വന്ന എന്റെ അമ്മയും അച്ഛനും എന്റെ മനുവിന്റെ അനിയന്‍ ശ്രീനിയും പേരുപറയരുത് എന്ന് പറഞ്ഞവര്‍ നന്ദി ഒരായിരം നന്ദി. നാളെ മനോജിന് മേജര്‍ സര്‍ജറി 1 നടക്കാന്‍ പോകുന്നു ഇതുവരെ സാമ്ബത്തികമായി വന്ന കഷ്ടതകള്‍ കുറച്ചു കൂടി ഞങ്ങള്‍ അനുഭവിക്കാനുണ്ട് അതിനുള്ള ഓട്ടത്തിലാണ് മനസ്സ്. മനുവിന്റെ വയറില്‍ കുടല്‍ മുറിച്ച്‌ കളഞ്ഞിരിക്കുകയാണ് വേസ്റ്റ് പോകാന്‍ കുടലില്‍ നിന്ന് ബാഗുണ്ട്.

ചെറിയ ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ട് മനു ഹൈ ഷുഗര്‍ ഉള്ള വ്യക്തിയായതു കൊണ്ട് ആ മുറിവ് കരിഞ്ഞേ വയറിലെ സര്‍ജറി ചെയ്യു. കൈയ്യില്‍ വലത് വശത്ത് മൂന്ന് പൊട്ടലുകളാണുള്ളത്. അപകടം നടന്ന് 6 മണിക്കൂറില്‍ ചെയ്യണ്ട സര്‍ജറി ആയിരുന്നു എന്നാല്‍ മനോജ് വെന്റിലേറ്ററിലും ബ്ലീഡിംഗും പ്രശ്നങ്ങളും വന്നത് കൊണ്ട് നീണ്ടു. ഇപ്പോള്‍ പാലക്കാട് വള്ളുവനാട് ഹോസ്പിറ്റലില്‍ അഡ്മിറ്റായി ഡോ.സി വിശ്വനാഥനാണ് ചികിത്സിക്കുന്നത്.

 

 

 

സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം തീര്‍ച്ചയായും ഇപ്പോളുണ്ട്. ഞാന്‍ വീണ്ടും എല്ലാവരോടും വിട്ടു പോയ ആരെങ്കിലും ഉണ്ടെങ്കില്‍ പരിഭവിക്കരുത് എനിക്ക് എന്നും സ്നേഹമുണ്ടാകും ഈ അവസ്ഥയില്‍ സാമ്ബത്തികമായും മാനസികമായും കൂടെ നിന്നവരെ ഒരിക്കലും മറക്കില്ല. കൈവെടിഞ്ഞവരോട് പരിഭവവുമില്ല. നാളെ മനുവിന് മേജര്‍ സര്‍ജറിയാണ് ഇനിയും എല്ലാവരുടേയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവര്‍ക്കും ഉള്ളിന്റ ഉള്ളില്‍ നിന്നും നന്ദി.- അഞ്ജലി കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (20 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (36 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (37 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends