കോവിഡ് സാഹചര്യത്തിലും ഓണമാഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ മലയാളികള്‍... തൃശൂരില്‍ ഓണത്തിന് ഇത്തവണയും പുലിക്കളി ഓണ്‍ലൈനായി നടത്തും.... പൊതുജനത്തെ പൂര്‍ണമായും ഒഴിവാക്കി

കോവിഡ് സാഹചര്യത്തിലും ഓണമാഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. ഓണത്തിനോടനുബന്ധിച്ച് ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് കര്‍ശനമാക്കിയിട്ടുണ്ട്.
തൃശൂരില്‍ ഓണത്തിന് ഇത്തവണയും പുലിക്കളി ഓണ്‍ലൈനായി നടത്തും. കഴിഞ്ഞ തവണയും ഓണ്‍ലൈനായാണ് പുലിക്കളി നടത്തുന്നത്.
അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ ആയി ഇത്തവണ പുലിക്കളി നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണ ഓണപരിപാടികള്‍ സംഘടിപ്പിക്കുക. പൊതുജനത്തെ പൂര്‍ണമായും ഒഴിവാക്കിയായിരിക്കും ഓണാഘോഷം.
"
https://www.facebook.com/Malayalivartha



























