Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി കരസ്ഥമാക്കിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വെട്ടിലായി; സര്‍ക്കാര്‍ ശമ്പളവും ജെ ആര്‍ എഫ്‌ സ്കോളർഷിപ്പും ഉൾപ്പടെ മാസം രണ്ടുലക്ഷം രൂപ വരുമാനത്തോടെ പി എച്ച്‌ ഡി പൂര്‍ത്തിയാക്കിയ അതിശയവ്യക്തിത്വമാണ് ചിന്തയെന്ന് യുവാവ്...

19 AUGUST 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി കരസ്ഥമാക്കിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യുവാവ്.

സര്‍ക്കാര്‍ ശമ്ബളവും ജെ ആര്‍ എഫ്‌ സ്കോളര്‍ഷിപ്പുമുള്‍പ്പെടെ മാസം രണ്ടുലക്ഷം രൂപ വരുമാനത്തോടെ പി എച്ച്‌ ഡി പൂര്‍ത്തിയാക്കിയ അതിശയവ്യക്തിത്വമാണ് ചിന്തയെന്ന് യുവാവ് ഫേസ്‍ബുക്കിലൂടെ പ്രതികരിച്ചു. ഇതോടെ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് നേട്ടം വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി പി അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയ ചിന്താ ജെറോം നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. യു ജി സിയുടെ ജൂനിയര്‍ റിസേര്‍ച്ച്‌ ഫെലോഷിപ്പോടുകൂടിയാണ് (ജെ ആര്‍ എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്.

ഈ വിഷയം ഉയർത്തിക്കാട്ടിയാണ് യുവാവിന്റെ ചോദ്യങ്ങളും.സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന ചിന്ത നിയമപ്രകാരം ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റിനു യോഗ്യയല്ലെന്നും സത്യവാങ്ങ്‌മൂലം ലംഘിക്കുകയാണ് ചിന്ത ചെയ്തതെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

അപ്പോ ഒരു‌ പ്രശ്നങ്ങമുണ്ടല്ലോ മിസ്‌. ചിന്താ ജെറോം. പി എച്ച്‌ ഡിയ്ക്ക്‌ ജെ ആര്‍ എഫ്‌ ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കള്‍ പറയുന്നത്‌. യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ അഥവാ ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റ്‌ കൈപ്പറ്റുമ്ബോള്‍ 'വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല' എന്നൊരു സത്യവാങ്ങ്‌മൂലം താങ്കള്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്‌.

സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കള്‍ നിയമപ്രകാരം ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്‌മൂലം ലംഘിച്ചിട്ടുണ്ട്‌. മറ്റൊന്ന് ഫുള്‍ടൈം പി എച്ച്‌ ഡി എടുക്കുന്ന ആള്‍ മറ്റ്‌ ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്‌. താങ്കള്‍ ഫുള്‍ടൈം പി എച്ച്‌ ഡി എടുത്തു എന്നാണു വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

പാര്‍ട്ട്‌ ടൈം പി എച്ച്‌ ഡിയ്ക്ക്‌ ജെ ആര്‍ എഫ്‌ ലഭിയ്ക്കുകയുമില്ല. രണ്ടായാലും താങ്കള്‍ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത്‌ യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്‌. ഒന്നുകില്‍ താങ്കള്‍ ജോലികള്‍ ഒന്നും ചെയ്തിരുന്നില്ല/ ശമ്ബളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച പി എച്ച്‌ ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസര്‍വ്വകാലാശാലയില്‍ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പി എച്ച്‌ ഡി പാര്‍ട്ട്‌ ടൈം ആക്കിയെന്നും ജെ ആര്‍ എഫ്‌ നേടിയിരുന്നില്ല എന്നും തെളിയിയ്ക്കണം.

ഇതൊന്നുമല്ലെങ്കില്‍ താങ്കളെ സ്പെഷ്യല്‍ സ്റ്റുഡന്റ്‌ ആയി യു ജി സി പരിഗണിച്ച്‌ നിയമങ്ങള്‍ മുഴുവന്‍ ഇളവ്‌ ചെയ്തു എന്ന് കരുതണം. പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ കോവിഡ്‌ വാക്സിനെടുത്തതുപോലെ നിസ്സാരപ്രശ്നമല്ല മാഡാം‌. വിശദീകരിച്ചേ മതിയാവൂ!! എന്നായിരുന്നു പോസ്റ്റ്.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (43 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends