അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ കുറവ് മഴയായിരിക്കും ലഭിക്കുക.
ശനിയാഴ്ച അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ചയും, 22 നും, 23 നും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇതിന് പുറമേ ശനിയാഴ്ച തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലും 22 ന് തിരുവനന്തപുരം, കോട്ടയം ജില്ലകളിലും അലര്‍ട്ടുണ്ട്. നിലവില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























