Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ന് ഉത്രാടം... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്.... നാടും നഗരവും ഉത്രാടപ്പാച്ചിലില്‍... ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.... കോവിഡിനിടയിലും തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തില്‍ മലയാളികള്‍....

20 AUGUST 2021 04:30 AM IST
മലയാളി വാര്‍ത്ത

ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം.

ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.




കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചില്‍. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികള്‍, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് . ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും.


കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും


കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാന്‍ കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നില്‍ക്കുന്നു.

 



ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചില്‍' എന്നാണ് വിളിക്കുന്നത്.

ക്ഷേത്രങ്ങളിലേയ്ക്ക് 'കാഴ്ചക്കുല' സമര്‍പ്പിക്കുന്നതും ഓണനാളുകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്. ഗുരുവായൂര്‍ അമ്പലത്തിലെ 'കാഴ്ചക്കുല' സമര്‍പ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നത്. ചങ്ങാലിക്കോടന്‍ ഇനത്തില്‍പ്പെട്ട നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകളായി സമര്‍പ്പിക്കാറ്.



ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈര്‍ക്കിലില്‍ കുത്തി വെക്കും.


തിരുവോണം നാളില്‍ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക. തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശര്‍ക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലര്‍ നേദിക്കുക. ആണ്‍കുട്ടികള്‍ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിര്‍ബന്ധം പിടിക്കാറുണ്ടെങ്കിലും പെണ്‍കുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.


തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകള്‍ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു. കന്നിമാസത്തിലെ ആയില്യത്തിന്‍ നാളിന് പ്രത്യേകതയുണ്ട്.

 



മഹാബലിയുടെ മകനായ മകത്തടിയന്‍ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ് ആയില്യം എന്നാണ് വിശ്വാസം. അന്ന് മകത്തടിയന്‍ എന്ന പേരില്‍ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുക. ഒരു ദിവസത്തെ പൂജക്ക് ശേഷം മകത്തടിയനെ എടുത്തു മാറ്റുന്നു.


ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.

കേരളത്തില്‍ ഓണത്തിരക്ക് തകൃതിയാകുമ്പോള്‍ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരയോടെ ഓണത്തേക്കുറിച്ചുള്ള ഓര്‍മകളുമായി കഴിയുന്നു. എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിന ആശംസകള്‍


 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends