Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ.... ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിവസത്തെ സദ്യ, 23 ന് രാത്രി നട അടയ്ക്കും.... കന്നിമാസ പൂജകള്‍ക്കായി സെപ്തംബര്‍ 16 ന് തുറക്കും

20 AUGUST 2021 06:27 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയില്‍ ചിങ്ങമാസ പൂജകളുടെ ഭാഗമായി ഇന്നുമുതല്‍ മൂന്നു ദിവസം ഭക്തര്‍ക്ക് ഓണസദ്യ. ഇന്നു രാവിലെ 11 മുതല്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയുടെ വകയായാണ് ഉത്രാടദിന സദ്യ. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിവസത്തെ സദ്യ. 22 ന് പൊലീസുകാരുടെ വകയാണ് ഓണസദ്യ.

ഇന്നലെ ഉച്ചപൂജയ്ക്ക് മുന്നോടിയായി കളഭാഭിഷേകം നടന്നു. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ മുഖ്യ പരികര്‍മ്മി മനു നമ്ബൂതിരി ബ്രഹ്മകലശം പൂജിച്ചു. തുടര്‍ന്ന് ആഘോഷപൂര്‍വം പ്രദക്ഷിണം നടത്തി ശ്രീകോവിലില്‍ എത്തിച്ചു.

 




അയ്യപ്പഭക്തര്‍ ശരണംമുഴക്കി കാത്തുനില്‍ക്കെ കളഭം വിഗ്രഹത്തില്‍ അഭിഷേകംചെയ്തു. ഉച്ചപൂജ, ഉദയാസ്തമയപൂജ, പടിപൂജ എന്നിവയും ഉണ്ടായിരുന്നു. 23 ന് രാത്രി നട അടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്തംബര്‍ 16 ന് തുറക്കും.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടക്കാഴ്ചക്കുല സമര്‍പ്പണം ഇന്ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ചാണ് കാഴ്ചക്കുല സമര്‍പ്പണം.

 

 

ക്ഷേത്രം മേല്‍ശാന്തി തിയ്യൂര്‍ ശങ്കരനാരായണ പ്രമോദ് നമ്ബൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കും. ആയിരത്തോളം പഴക്കുലകളാണ് കാഴ്ച്ചക്കുലകളായെത്തുക പതിവ്. ലഭിക്കുന്ന പഴക്കുലകളില്‍ ഒരു വിഹിതം തിരുവോണത്തിന് പഴംപ്രഥമന്‍ തയ്യാറാക്കാനും ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കാനും മാറ്റും. ബാക്കി വരുന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ലേലം ചെയ്യും.

തിരുവോണ നാളില്‍ ആറന്മുള പാര്‍ഥ സാരഥിക്ക് നിവേദ്യത്തിനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്ണക്ഷേത്രക്കടവില്‍ നിന്നും പമ്പാനദിയിലൂടെ യാത്ര തിരിക്കും. ആചാര പ്രകാരം മങ്ങാട്ട് ഭട്ടതിരിയാണ് തോണി യാത്രക്ക് നായകത്വം വഹിക്കുന്നത്. ഇതിനായി കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലം രവീന്ദ്രബാബു ഭട്ടതിരി ചുരുളി വള്ളത്തില്‍ ആറന്മുളയില്‍ എത്തിയിട്ടുണ്ട്.

 



ഇന്ന് ഭട്ടതിരിയുടെ നേതൃത്വത്തില്‍ കാട്ടുരിലെ 18 കുടുംബങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുമായാണ് തിരുവോണത്തോണി പുറപ്പെടുന്നത്. നാളെ പുലര്‍ച്ചെയാണ് വിഭവങ്ങളുമായി തോണി ആറന്മുള ക്ഷേത്രക്കടവില്‍ എത്തുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി ചടങ്ങ്. ഇന്ന് രാവിലെ തോണി മൂക്കന്നൂര്‍ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടര്‍ന്ന് കാട്ടൂര്‍ ക്ഷേത്രക്കടവില്‍ എത്തിക്കും.ക്ഷേത്രത്തില്‍ നിന്നും ഭട്ടതിരി ചോതി നാളില്‍ എത്തിച്ച നെല്ല് കുത്തിയ അരി ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് തോണിയില്‍ കൊണ്ടു പോകുക.

 

 

കാട്ടൂര്‍ ക്ഷേത്രത്തിലെ ശീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്ന് നല്‍കുന്ന ദീപം ഭട്ടതിരി തോണിയില്‍ എടുത്ത് വയ്ക്കും. തുടര്‍ന്ന് ഭട്ടതിരിയും 18 കുടുംബങ്ങളിലെ പ്രതിനിധികളുമായി തിരുവോണത്തോണി വൈകിട്ട് ആറരയോടെ കാട്ടൂരില്‍ നിന്നും ആറന്മുളയിലേക്ക് നീങ്ങും.


പള്ളിയോടങ്ങള്‍ തിരുവോണത്തോണിക്ക് അകമ്ബടിയായി നീങ്ങും. അയിരൂര്‍, മേലുകര, കോഴഞ്ചേരി വഴി തിരുവോണ നാള്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവില്‍ എത്തും. തോണിയിലെ ദീപം ആറന്മുള ക്ഷേത്രശ്രീകോവിലിലെ കെടാവിളക്കിലേക്ക് പകരും. തോണിയില്‍ എത്തിച്ച വിഭവങ്ങള്‍ ഉപയോഗിച്ച് ദേവന് നിവേദ്യം സമര്‍പ്പിക്കും. ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത് അത്താഴപൂജ കഴിഞ്ഞ് ചെലവ് മിച്ചം പണക്കിഴി ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂരിലേക്ക് കരമാര്‍ഗം മടങ്ങും.




കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനാല്‍ തോണി യാത്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാന്‍ അവകാശമുള്ള കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഇക്കുറി മങ്ങാട്ട് ഭട്ടതിരിക്ക് ഒപ്പം തോണിയില്‍ പ്രവേശനം.

ആചാര അനുഷ്ഠാനങ്ങള്‍ നടത്തേണ്ട പരികര്‍മികള്‍, വാദ്യമേളക്കാര്‍, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും തോണിയില്‍ ആറന്മുള യാത്രയില്‍ പങ്കെടുക്കാന്‍ കഴിയും. ആറന്മുള പള്ളിയോടങ്ങള്‍ എല്ലാം ഇക്കാലമത്രയും തോണിക്ക് അകമ്ബടി സേവിച്ചിരുന്നു. എങ്കില്‍ നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയുന്നില്ല. ആറന്മുളയില്‍ നിന്നും തിരുവോണ തോണി ഇന്നലെ രാവിലെ കാട്ടൂരിലേക്ക് പുറപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends