മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറില്‍ തീപിടിത്തം.... പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം
മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറില്‍ തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി, നിലന്പൂര്‍, മലപ്പുറം, തിരുവാലി തുടങ്ങിയ ഫയര്‍ സ്റ്റേഷനില്‍ നിന്നു ഫയര്‍ ഫോഴ്സ് സംഘമെത്തി തീ കെടുത്തി. വ്യാഴാഴ്ച രാത്രി എട്ട് കഴിഞ്ഞു മാര്‍ക്കറ്റ് അടച്ചു പോയ ശേഷമാണ് തീ ആളി പടരുന്നതു കണ്ടത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha