Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആശങ്കയുടെ മുള്‍മുനയില്‍... അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആശങ്ക; ഇന്ത്യയാണ് ഏറ്റവും വലിയ വിപണി; മെത്ത്ട്രാക്‌സ് ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം

20 AUGUST 2021 09:34 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ ലോക രാജ്യങ്ങളില്‍ പലരും ആശങ്കയിലാണ്. മയക്കുമരുന്നുകള്‍ യഥേഷ്ടം കയറ്റിയയ്ക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി.

മയക്കുമരുന്നുകളും രാസലഹരികളും വന്‍തോതില്‍ ഇന്ത്യയിലേക്കും കടത്തുമെന്ന് ആശങ്കയുണ്ട്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. ഇതിനെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെ ജാഗ്രതയിലാണ്.

 

 



അഫ്ഗാന്‍ ലാബുകളില്‍ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ 'മെത്ത്ട്രാക്‌സും' കേരളത്തില്‍ സുലഭമാണ്. അഫ്ഗാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ശതകോടികളുടെ മയക്കുമരുന്നാണ് കടത്തുന്നത്. രണ്ടുവര്‍ഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്‌സൈസ് പിടികൂടിയത്.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ ആജീവനാന്ത അടിമയാക്കുന്ന 'മെത്ത്ട്രാക്‌സ്' ആണ് അഫ്ഗാനില്‍ നിന്നെത്തുന്നതില്‍ ഏറ്റവും അപകടകരം. കിലോയ്ക്ക് ഒരുകോടിയാണ് വില. 5 മില്ലിഗ്രാം ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഉന്മാദം. ലോകം മുഴുവന്‍ നിരോധിച്ചതായതിനാല്‍ ഡിമാന്റേറെയാണ്.

 

 

എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈന്‍ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ പ്രധാന ഉത്പാദകരാണ് അഫ്ഗാന്‍ ലാബുകള്‍. നിശാപാര്‍ട്ടികള്‍ക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷന്‍കാര്‍ക്കുമായി അഫ്ഗാനില്‍ നിന്ന് ഓപിയവും ഹെറോയിനുമെത്തുന്നു. അതിര്‍ത്തികടന്നുള്‌ല കള്ളക്കടത്തിനു പുറമെ കൊറിയറില്‍ എത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളുമുണ്ട്.

അമൃത്‌സറും മുംബയും കഴിഞ്ഞാല്‍ വലിയ ലഹരിവിപണി കൊച്ചി തിരുവനന്തപുരത്ത് പ്രതിമാസം വില്‍ക്കുന്നത് 100 കോടിയുടെ ലഹരിമരുന്നാണ്. ലോകത്തെ വലിയ കറുപ്പ് (ഓപിയം) ഉത്പാദനം അഫ്ഗാനിലാണ്. താലിബാന്‍ നിയന്ത്രിത മേഖലകളിലാണ് കൃഷിയേറെയും. ഓപിയം ഹെറോയിനാക്കി മാറ്റുന്ന ലാബുകള്‍ നിരവധി. ലഹരിമരുന്ന് വ്യാപാരത്തിലൂടെ 30,000 കോടിയാണ് താലിബാന്റെ വാര്‍ഷികവരുമാനമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്.

 



ഓപിയം നിര്‍മ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്‌കരിച്ചെടുക്കുന്ന ലാബുകള്‍ക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ളക്കടത്തുകാര്‍ക്കുമെല്ലാം താലിബാന്റെ സുരക്ഷയുണ്ട്. ഇതിന് കൃഷിക്കാരും കച്ചവടക്കാരും 10ശതമാനം നികുതി നല്‍കണം. ഇന്ത്യയിലേക്ക് കടല്‍, കര മാര്‍ഗങ്ങളിലൂടെ ലഹരി കടത്തുണ്ട്. ഗള്‍ഫിലെത്തിച്ച് വ്യോമമാര്‍ഗവും കടത്തുന്നു. താലിബാന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ കാബൂളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 മലയാളികളെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയ്ക്ക് കത്തയച്ചു.



അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ ടാണ്ഠന്‍ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കന്‍ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീന്‍ സോണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും ഇന്നലെ പുലര്‍ച്ചെയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. 15 ഇടങ്ങളില്‍ താലിബാന്‍ പരിശോധന ഉണ്ടായിരുന്നു.

കാബൂളിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തവരും കുടുംബാംഗങ്ങളുമാണ് കുടുങ്ങിയ മലയാളികള്‍. താലിബാന്‍ തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചതായും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തതായും നോര്‍ക്കയിലേക്ക് വിളിച്ചവര്‍ അറിയിച്ചു. തലശേരി സ്വദേശി ദീദില്‍ രാജീവന്‍ എന്നയാളാണ് ആദ്യം നോര്‍ക്കയുമായി ബന്ധപ്പെട്ടത്. രാജീവന്റെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും സഹിതമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends