Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വനം മന്ത്രി എ.കെ. ശശീന്ദ്രന് കിടക്കപ്പൊറുതിയില്ല... എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന...

20 AUGUST 2021 10:32 AM IST
മലയാളി വാര്‍ത്ത

വനം മന്ത്രി എ. കെ. ശരിന്ദ്രനെ കുരുക്കാനുള്ള ക്വട്ടേഷനായി ഇടുക്കി വനം വകുപ്പിലെ പണപ്പിരിവ് മാറാന്‍ സാധ്യതയുണ്ടെന്ന് സൂചന. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ശശീന്ദ്രനുമായി ഇടഞ്ഞ് നില്‍ക്കുന്ന സി പി ഐ പുതിയ നീക്കങ്ങളെ കൗതുകപൂര്‍വമാണ് നോക്കി കാണുന്നത്.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സംഭവം സംബന്ധിച്ച് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പരാതി ശരിയാണെന്നതിനുള്ള തെളിവുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പിരിക്കുന്നുവെന്ന് പറയുമ്പോള്‍ അഴിമതിയുടെ മുന തിരിയുന്നത് വനം വകുപ്പിന് നേതൃത്വം നല്‍കുന്ന സംവിധാനത്തിലേക്കാണ്.

 



സിഎച്ച്ആര്‍ നിയമം ആയുധമാക്കി വനം വകുപ്പ് ജീവനക്കാര്‍ പണം പിരിവ് നടത്തുന്നുവെന്നാണ് ഇടുക്കിയിലെ ഏലം കര്‍ഷകരുടെ പരാതി. ഓണ ചെലവിനെന്ന് പറഞ്ഞാണ് ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് ഏലം കര്‍ഷകര്‍ പറഞ്ഞു. ഇതിനെതിരെ അവര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് പരാതിയും നല്‍കി. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി.

കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടില്‍ വനം ഉദ്യോഗസ്ഥരെത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിരിച്ചറിയാതിരിക്കാന്‍ മഫ്തിയില്‍ ടാക്‌സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് തുക നല്‍കേണ്ടത്.

 



ഇടുക്കിയില്‍ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നില്‍ക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാര്‍ഡമം ഗ്രോവേഴ്‌സ് അസ്സോസിയേഷന്‍ മുഖ്യ വനപാലകന് പരാതി നല്‍കി.

ആരോപണം മന്ത്രിയിലേക്ക് തിരിയാന്‍ സാധ്യതയുള്ളതു കൊണ്ട് ആഭ്യന്തര വകുപ്പ് അതി സൂക്ഷ്മായ നീക്കങ്ങളാണ് നടത്തുന്നത്. വനം വകുപ്പ് ഒരു ചെറിയ ഘടകകക്ഷിയെ ഏല്‍പ്പിക്കുമ്പോള്‍ ഇത്തരമൊരു അപകടം സി പി എം മുന്നില്‍ കണ്ടിരുന്നതാണ്.



ഓണപ്പിരിവ് വാര്‍ത്തയായപ്പോള്‍ തന്നെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വനംമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വനം വിജിലന്‍സ് മേധാവിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രി തീരുമാനിച്ചു. ഉദ്യോസ്ഥര്‍ അഴിമതി നടത്തിയാല്‍ മന്ത്രിയുടെ ഓഫീസില്‍ നേരിട്ട് അറിയിക്കാം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.



അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്‌സ് പി കെ കേശവന്‍ ഐ എഫ് എസി നെ മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി ചില ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അപകടം തന്റെ നേരെ തിരിയാതിരിക്കാനുള്ള ശശീന്ദ്രന്റെ തന്ത്രങ്ങളായി ഇതിനെ കരുതുന്നവരുണ്ട് . എന്‍ സി പിയുടെ പ്രാദേശിക നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും മന്ത്രി പരിശോധിക്കും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends