Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എന്ത് ചെയ്യണമെന്നറിയാതെ... ചൈന യാദൃശ്ചികമായി താലീബാന് പിന്തുണ നല്‍കിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ചൈനീസ് ബന്ധം തുറന്നു സമ്മതിച്ച് താലിബാന്‍ വക്താവ്; അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന്

20 AUGUST 2021 09:46 AM IST
മലയാളി വാര്‍ത്ത

താലിബാന് ചൈന ഏകപക്ഷീയമായ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആരും കരുതിയില്ല ഇത്രയ്ക്ക് അടുപ്പമുണ്ടെന്ന്. താലിബാനും ചൈനയും 'ഭായി ഭായി' ആണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് സുഹൈല്‍ ഷഹീന്‍ പറഞ്ഞത്. ചൈനയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനീസ് പ്രണയം അടിവരയിട്ട് വ്യക്തമാക്കിയത്.

താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ വരുന്നത് പാകിസ്ഥാനൊപ്പം ചൈനയ്ക്കും ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതംചെയ്ത് രംഗത്തുവന്ന രാജ്യവും ചൈനയാണ്. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൈനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും വ്യക്തമാക്കി.

 



തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ് ചൈനയുടെ താലിബാന്‍ പ്രണയത്തിന് പിന്നിലെ പ്രധാന കാരണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്കയുടെ പാവയായി അഷ്‌റഫ് ഘനിയുടെ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം തങ്ങളുടെ താത്പര്യങ്ങള്‍ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈനയ്ക്ക് നന്നായി അറിയാം.

അതിനാലാണ് അവര്‍ താലിബാന് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കിയത്.ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ് മേഖലയിലെ ചൈനയുടെ മറ്റൊരു പദ്ധതി.ഇതിലൂടെ പാകിസ്ഥാനില്‍ നിക്ഷേപങ്ങള്‍ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാം അഫ്ഗാന്റെ കാര്യമായ പിന്തുണയും ആവശ്യമുണ്ട്. ഒപ്പം മേഖലയില്‍ ഇന്ത്യക്കെതിരെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും.

 



അഫ്ഗാനിസ്ഥാന്റെ 102ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ ദേശീയ പതാകയേന്തി മാര്‍ച്ച് നടത്തിയ ജനക്കൂട്ടത്തിനു നേരെ താലിബാന്‍ നടത്തിയ വെടിവയ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ ഭീകരര്‍ക്കെതിരായ അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം ശക്തമാക്കി കാബൂള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഫ്ഗാന്റെ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. അതിനിടെ താലിബാന്‍ ഭീകരതയില്‍നിന്ന് കൈക്കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാനുള്ള അമ്മമാരുടെ സാഹസം കരളലിയിക്കുന്ന കാഴ്ചയായി.കൈക്കുഞ്ഞുങ്ങളെ വിമാനത്താവളത്തിന്റെ മുള്ളുവേലിക്ക് അകത്തെ സൈനികരുടെ കൈകളിലേക്ക് സ്ത്രീകള്‍ എറിഞ്ഞുകൊടുക്കുന്ന കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്ന് ബ്രീട്ടിഷ് സൈനികര്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില കുഞ്ഞുങ്ങള്‍ മുള്ളുവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ചയും ഭയാനകമായിരുന്നു. 'ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു' എന്ന് സ്ത്രീകള്‍ കേണപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. രാജ്യം വിടണമെന്ന് ആഗ്രഹിച്ച് വിമാനത്താവളത്തിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ ഭീകരര്‍ തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 



അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അസാദാബാദില്‍ നടന്ന സ്വാതന്ത്ര്യദിന റാലിക്കിടെ ഉണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍പേര്‍ മരിച്ചത്. മരണസംഖ്യ പുറത്തുവന്നിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷം എന്നതിനപ്പുറം, താലിബാനെതിരായ ആദ്യത്തെ പ്രത്യക്ഷ പ്രതിഷേധം എന്ന നിലയിലാണ് സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപതാകയേന്തി തെരുവില്‍ അണിനിരന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends