Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് പ്രതിരോധവാക്‌സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക... രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം പാളുകയാണോ എന്ന സംശയത്തില്‍ കേന്ദ്ര സര്‍ക്കാര്‍

20 AUGUST 2021 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

കോവിഡ് പ്രതിരോധവാക്‌സീന്റെ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഫലപ്രാപ്തിയില്‍ വീണ്ടും ആശങ്ക ഉയരുന്നു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ പ്രതിരോധം പാളുകയാണോ എന്ന സംശയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

രണ്ടു കുത്തിവയ്പുകളും സ്വീകരിച്ചശേഷവും കോവിഡ് ബാധിച്ചതില്‍ 46 ശതമാനം കേസുകളും കേരളത്തിലാണെന്നത് കേരള സര്‍ക്കാരിനും തിരിച്ചടിയാകുന്നു.

 


ഇതില്‍തന്നെ കോവിഷീല്‍ഡാണോ കോവാക്‌സിനാണോ കൂടുതല്‍ ഫലപ്രദം എന്നതുള്‍പ്പെടെ പഠനങ്ങളിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ്. 
ഇതോടകം കേരളത്തില്‍ 62 ശതമാനം ജനങ്ങള്‍ കോവിഡ് ഒന്നാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചുകഴിഞ്ഞു.


32 ശതമാനം പേര്‍ രണ്ടു ഡോസുകളും എടുത്ത ശേഷവും രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടാണ്ടാകുന്നില്ല. കേരളത്തിലെ കോവിഡ് വൈറസിന്റെ വകഭേദം നിലവിലുള്ള കോവാക്‌സീനെയും കോവിഷീല്‍ഡിനെയും പ്രതിരോധിക്കുന്നതില്‍ വീഴച വരുത്തുന്നുണ്ടോ എന്നതിലും ആശങ്ക ഉയരുകയാണ്.




ആദ്യ ഡോസ് കുത്തിവയ്പിനു ശേഷം 80,000 പേരും രണ്ടാം ഡോസിനു ശേഷം 40,000 പേരുമാണു കേരളത്തില്‍ കോവിഡ് രോഗബാധിതരായിരിക്കുന്നത്.
കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഓണത്തിനു ശേഷം വീണ്ടുമൊരു സെമി ലോക് ഡൗണ്‍ വരുമോ എന്നതിലേക്കും സാഹചര്യം നീങ്ങുന്നു.



നിലവില്‍ കേരളത്തില്‍ രോഗ വ്യാപന നിരക്ക് 17 ശതമാനത്തിലേക്ക് കുത്തനെ ഉയരുന്നതിനാല്‍ വീണ്ടും അടച്ചിടല്‍ എന്ന സാധ്യതയിലേക്കാണ് കേരളംനീങ്ങുന്നത്. ഓണത്തിനുശേഷം പോസിറ്റിവിറ്റി നിരക്ക് 22 ശതമാനത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.

ഇതോടകം ഔദ്യോഗിക കണക്കില്‍ കോവിഡ് മരണനിരക്ക് ഇരുപതിനായിരം കവിയുകയാണ്. അനൗദ്യോഗികണക്കനുസരിച്ച് മരണം നാല്‍പതിനായിരത്തിനു മുകളിലുമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ രോഗവ്യാപനത്തോതിലും പ്രതിരോധ കുത്തിവയ്പ്പിലും ആശങ്ക ഉയരുന്നത്.




വിദേശ നിര്‍മിതമായ കോവിഷീല്‍ഡാണോ ഇന്ത്യന്‍ നിര്‍മിത കോവാക്‌സീനാണോ കേരളത്തില്‍ കൂടുതല്‍ ഫലപ്രദമായത് എന്നതുള്‍പ്പെടെ നിലവില്‍ പഠനങ്ങള്‍ നടന്നുവരികയാണ്. ഇതില്‍ ഏത് തരം വാക്‌സീന്‍ സ്വകരിച്ചവരിലാണ് കോവിഡ് പ്രതിരോധം നല്‍കാതിരിക്കുന്നത് എന്നതിലാണ് വ്യക്തമായ നിരീക്ഷണം
ആവശ്യമായുള്ളത്.


ആഗോളതലത്തില്‍ ആരോഗ്യമേഖലയില്‍ ഏറ്റവും നിലവാരം പുലര്‍ത്തുകയും ഇന്ത്യയില്‍തന്നെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരിക്കുന്ന കേരളംകോവിഡില്‍ ഒന്നാം നിരയില്‍ തുടരുന്നു എന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണ്.


പ്രതിദിന രോഗബാധയുടെ വര്‍ധനയില്‍ ഇത്തരം ബ്രേക് ത്രൂ കേസുകള്‍ക്കു പ്രധാന പങ്കുണ്ടെന്നത് ആരോഗ്യ മന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നു.


ബ്രേക് ത്രൂ അണുബാധകളുടെ 200 സാംപിളുകള്‍ ജീനോമിക് സീക്വന്‍സിനായി അയച്ചിട്ടുണ്ട്. കൊറോണ വൈറസിനുണ്ടാകുന്ന രൂപാന്തരം പുതിയ തരംഗത്തിനു കാരണമാകാം എന്ന് ആശങ്കയുണ്ട്. ഈ വര്‍ഷമാദ്യം രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതു ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൊണ്ടായിരുന്നു.

 


കേരളത്തില്‍ 100 ശതമാനം വാക്‌സിനേഷന്‍ നിരക്കുള്ള വയനാട് ജില്ലയില്‍ നിന്നും ബ്രേക് ത്രൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍,രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണു കേരളം. കേരളത്തില്‍ കോവിഡ് നിരക്ക് താഴാതെയും വാസ്‌കീന്‍സ്വീകരിച്ചശേഷവും രോഗം വരുന്ന സാഹചര്യവും ലോകാരോഗ്യ സംഘടനയിലും ആശങ്ക ജനിപ്പിക്കുന്നു.


സെപ്റ്റംബറില്‍ കോവിഡ് മൂന്നാം തരംഗത്തിലേക്കുള്ള സൂചനയാണ് ഇതോടകം പുറത്തുവരുന്നത്. ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അത്കേരളത്തെയായിരിക്കും കൂടുതല്‍ ബാധിക്കുകയെന്നതും വലിയ ഭീഷണിയായി മാറുന്നു. മൂന്നാം തരംഗം കുട്ടികളെയാകുമോ കൂടുതല്‍ ബാധിക്കുക എന്നതിലാണ്
ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നത്.


ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുന്നതു സംബന്ധിച്ച ആലോചന പുരോഗമിക്കുന്നത്.


മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.



കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കെ, രാജ്യത്ത് കുട്ടികള്‍ക്കു വാക്‌സീന്‍ കുത്തിവയ്പ് ഒക്ടോബറില്‍ തുടങ്ങിയേക്കും.
വിദഗ്ധ സമിതിയുടെ അനുമതി അടുത്തമാസം ലഭിക്കുമെന്നാണു പ്രതീക്ഷ. 12 മുതല്‍ 18 വരെ പ്രായക്കാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുക.
ഇവരിലെ പരീക്ഷണമാണ് പൂര്‍ത്തിയായിക്കഴിഞ്ഞു.



അഞ്ചു മുതല്‍ 12 വരെ പ്രായക്കാരിലും രണ്ടു മുതല്‍ ആറ് വരെ പ്രായക്കാരിലും വാക്‌സീന്‍ ട്രയല്‍ തുടരുകയാണ്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ കുട്ടികള്‍ക്കു വാക്‌സീന്‍ ലഭ്യമാകുമെന്നാണ് സൂചന. രണ്ടു ഡോസ് വാക്‌സീനെടുത്തവരില്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള അധിക ഡോസ് കുത്തിവയ്പ് നല്‍കാന്‍ സാധ്യത നിലവിലില്ല.

രാജ്യത്തെ 135 കോടി പൗരന്‍മാരിലും രണ്ടു ഡോസ് വാക്‌സീന്‍ എത്തിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം കൂടി വേണ്ടിവരുന്ന സാഹചര്യത്തില്‍ കോവിഡ് തുടര്‍ ബൂസ്റ്റര്‍ കൂടി നല്‍കാനുള്ള സാഹചര്യം പരിമിതമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടു ഡോസ് വീതം വാക്‌സീന്‍ ഈ വര്‍ഷം തന്നെ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.


അമേരിക്ക, ഇസ്രായേല്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends