Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാര്‍ കോളേജ് ഗ്രൗണ്ടില്‍ പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? നാട്ടിലും വീട്ടിലും പ്രശ്‌നങ്ങളില്ല, പിന്നെന്താണ് സംഭവിച്ചത് ?

20 AUGUST 2021 11:52 AM IST
മലയാളി വാര്‍ത്ത

ലോ അക്കാദമിയിലെ അധ്യാപകന്‍ സുനില്‍ കുമാര്‍ കോളേജ് ഗ്രൗണ്ടില്‍ പൈശാചികമായി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്തിന്? വീട്ടിലോ നാട്ടിലോ സുനിലിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുരുന്നു. അതുകൊണ്ടു തന്നെ ആത്മഹത്യക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

സുനില്‍ കുമാറിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. തലസ്ഥാനത്തെ ചില ദുര്‍മന്ത്രവാദികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദുര്‍ബലമായ മനസ്സിന്റെ ഉടമയാണ് സുനില്‍കുമാര്‍.സത്യസന്ധനും നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരനുമായിരുന്നു ഇയാള്‍. കോളേജിനുള്ളില്‍ നിന്ന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നോ എന്ന അന്വേഷണമാണ് സുനില്‍കുമാറിന്റെ വ്യക്തിപരമായ ജീവിതത്തിലെ ചില താളപ്പിഴകളില്‍ ചെന്നു നിന്നത്.


കടുത്ത ഈശ്വര വിശ്വാസിയായിരുന്ന സുനില്‍ കുമാറിന് ആത്മീയ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ജ്ഞാനമുണ്ടാക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. ആത്മീയ പുസ്തകങ്ങള്‍ അനവധി നിരവധി വായിച്ചിരുന്നു. ആത്മീയ പണ്ഡിതരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതിലും ഒരു കുഴപ്പമുണ്ടായിരുന്നു.അതായത് ശരിയായ ആത്മീയവിശ്വാസമല്ല സുനില്‍കുമാര്‍ പിന്തുടര്‍ന്നിരുന്നത്. പകരം മന്ത്രവാദങ്ങളിലും ആഭിചാര ക്രിയകളിലും ആനന്ദം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

എപ്പോഴും ഉന്മേഷവാനായ അധ്യാപകനായിരുന്നു സുനില്‍ കുമാര്‍. കോളേജിലെ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളുമായും അടുത്ത ബന്ധം. സുഹൃത്തുക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍. എല്ലാ കാര്യത്തിനും മുന്‍പന്തിയിലുള്ളയാള്‍. സന്തോഷകരമായ കുടുംബ ജീവിതം. പിന്നെയും എന്തിന് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്‌തെന്ന ചോദ്യമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം പൊലീസിനെയും കുഴക്കുന്നത്.

 



ലോ അക്കാദമിയിലെ 2004 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന സുനില്‍കുമാര്‍ സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അകലം പാലിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും പലപ്പോഴും സംസാരിച്ചിരുന്നില്ല. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ആര്‍ക്കും അറിയില്ല. ഇക്കാലത്താണ് മന്ത്രവാദത്തില്‍ സുനിലിന് അമിതമായ താത്പര്യമുണ്ടായതെന്ന് പോലീസ് കരുതുന്നു.

ചില അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ് ആഭിചാരചിന്തകളോട് സുനില്‍കുമാറിന് താത്പര്യമുണ്ടായിരുന്നതായി പൊലീസ് മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത സുഹൃത്തുക്കളോടും വിദ്യാര്‍ത്ഥികളോടും പൊലീസ് വിവരങ്ങള്‍ തേടുന്നുണ്ട്. നന്നായി വായിക്കുകയും, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സുനിലിന്റേത്. ഇന്‍സ്റ്റഗ്രാമില്‍ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകളും സനുല്‍ പങ്കുവച്ചിരുന്നു.



സുനില്‍കുമാറിന്റെ മൊബൈല്‍ കണ്ടെത്താനായുമായിട്ടില്ല. തീപ്പിടുത്തതില്‍ മൊബൈലും ഉരുകിപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ബുധനാഴ്ച ഉച്ചയ്ക്കാണ് കോളെജ് ഗ്രൗഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്.

നാല്‍പ്പത് വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ജീവനെടുക്കാന്‍ മന്ത്രവാദത്തിന് കഴിയുമോ? എങ്കില്‍ ആരാണ് അതിന് പ്രേരിപ്പിച്ചത്? മരണാനന്തര ജീവിതത്തില്‍ സുനില്‍ വിശ്വസിച്ചിരുന്നോ? ഇതിനെല്ലാമുള്ള ഉത്തരം പോലീസിന് കണ്ടെത്തേണ്ടതുണ്ട് .സുനിലിന്റെ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കുടുംബം.അതിനാല്‍ ഭാര്യയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.



സുനിലിന്റെ മൊബൈല്‍ ഫോണ്‍ നശിക്കാതിരുന്നെങ്കില്‍ മരണത്തിന് തുമ്പുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ മരണത്തിനൊപ്പം സുനിലിന്റെ മൊബൈല്‍ ഫോണും ഇല്ലാതായി. സുനില്‍ പതിവായി സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങള്‍ ,പൂജാ സ്ഥലങ്ങളില്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends