തന്റെ മകൾ ചെയ്തത് തെറ്റാണ്; ഐഎസില്‍ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് അവള്‍ ചെയ്തത്; എന്നാൽ അവളെ താലിബാന് വിട്ടുകൊടുക്കരുത്; രാജ്യത്തെത്തിച്ച് അവളെ ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കരഞ്ഞ് അപേക്ഷിച്ച് ബിന്ദു

'എന്റെ കൊച്ചുമകളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവൾക്ക് നാളെ അഞ്ചു വയസ്സാകും. നിമിഷ വിളിക്കുമ്പോള്‍ അവളുടെ കുഞ്ഞൊച്ച ഫോണില്‍കൂടി മാത്രമേ കേട്ടിട്ടുള്ളൂ. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്. താലിബാന്റെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ'' ഒരു മുത്തശ്ശിയുടെ രോദനമാണിത്.
പേരക്കുട്ടിയെ ഭീകരൻമാരുടെ കയ്യിലേക്ക് ഇട്ട് കൊടുക്കരുതേ എന്ന് കേണപേക്ഷിക്കുകയാണ് നിമിഷ ഫാത്തിമയുടെ അമ്മ.നിമിഷ ഫാത്തിമയുടെ മകള്‍ ഉമ്മു കുല്‍സു വെള്ളിയാഴ്ച അഞ്ചു വയസ്സിലേക്ക് കടക്കുകയാണ്. ഈ വാക്കുകൾ നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് ഒരു വിങ്ങലോടെയാണ് പറയുന്നത്.
കൊച്ചുമകളെ താലിബാന്റെ ക്രൂര കരങ്ങളിൽ നിന്നും രക്ഷിക്കുവാനായി കേഴുകയാണ് ബിന്ദു. സംസ്ഥാന–ദേശീയ ശിശുക്ഷേമ സമിതികളടക്കമുള്ള സംഘടനകളുടെ സഹായം ഇവർ തേടുകയാണ്. 2016ല്‍ ഭര്‍ത്താവിനൊപ്പം നിമിഷ രാജ്യം വിടുമ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു.
തന്റെ മകൾ ചെയ്തത് തെറ്റാണെന്നും ഐഎസില്‍ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് അവള്‍ ചെയ്തതെന്നും ബിന്ദു സമ്മതിക്കുന്നുണ്ട്. അവളെ ശിക്ഷിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. എന്നാൽ താലിബാന് വിട്ടുകൊടുക്കരുത്.
രാജ്യത്തെത്തിച്ച് അവളെ ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെയെന്നാണ് ബിന്ദു പറയുന്നത് . അവളെ ഇന്ത്യയിലെ ഏതെങ്കിലും ജയിലില്‍ അടയ്ക്കട്ടെ. പക്ഷേ അഞ്ചു വയസ്സുള്ള ആ പാവം കുട്ടി എന്ത് പിഴച്ചുവെന്നും എന്തിനാണവളെ താലിബാന് വിട്ടുകൊടുക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.‘ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖോറോസാൻ പ്രൊവിൻസ് അഥവാ ഐഎസ്കെപിയിൽ അണിചേരാനായി കുടുംബാംഗങ്ങൾക്കൊപ്പം അഫ്‌ഗാനിലെത്തുകയായിരുന്നു ഒരാളായ നിമിഷ.
ഇവർക്കൊപ്പം ആറു യുവതികളുണ്ടായിരുന്നു. അവിടെ ജയിലിലായിരുന്നു. ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ 2019ൽ കാബൂൾ ജയിലിലായ ഈ യുവതികളെയും കഴിഞ്ഞ ദിവസം താലിബാൻ മോചിപ്പിച്ചുവെന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2016 ലാണ് ഭര്‍ത്താവ് ബെസ്റ്റിനൊപ്പം ഡെന്റിസ്റ്റായിരുന്ന നിമിഷ രാജ്യം വിട്ടത്. ബെസ്റ്റിന്‍ ഇസ്‌ലാം മതത്തിലേക്ക് മാറി . നിമിഷയും ഭര്‍ത്താവും ബിസിനസ് ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകുന്നുവെന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് അറിഞ്ഞത് ഐഎസില്‍ ചേര്‍ന്ന വാര്‍ത്തകളായിരുന്നു .
ദൗലത്തുൾ ഇസ്‌ലാമിൽ (ഇസ്‌ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള സ്ഥലം) എത്തിയെന്ന് ചില ബന്ധുക്കള്‍ക്കു ലഭിച്ച ടെലിഗ്രാം ആപ്പിലെ സന്ദേശം മാത്രമായിരുന്നു ഇവര്‍ രാജ്യം വിട്ടുവെന്നതിന്റെ സൂചന. രാജ്യം വിട്ട 21 പേരില്‍ പുരുഷന്മാരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. സ്ത്രീകളെ അറസ്റ്റ് ചെയ്ത് 2019 നവംബർ മുതല്‍ ജയിലില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു.
ബെസ്റ്റിനും സഹോദരന്‍ ബെക്‌സണും അഫ്ഗാനിൽ നാറ്റോ നടപടിയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത് . കൊച്ചുമകളെ തിരികെ നാട്ടിലെത്തിക്കണമെന്ന് ബെസ്റ്റിന്റെയും ബെക്സന്റെയും അമ്മ ഗ്രേസിയും ആവശ്യപ്പെട്ടു. ‘‘എന്റെ രണ്ട് ആണ്‍മക്കളും മരിച്ചു. ഇനി ആകെയുള്ളത് അഫ്‌ഗാനിലുള്ള കൊച്ചുമകള്‍ മാത്രമാണ്. മരിക്കും മുൻപ് അവളെ ഒന്നു കാണണമെന്നുണ്ട് എന്ന് ഗ്രേസി പറഞ്ഞു.
നിമിഷയെ ജയിലിൽനിന്നു താലിബാന്‍ മോചിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന വിവരം ബിന്ദു വ്യക്തമാക്കി . നിമിഷയോടൊപ്പം ആറോളം യുവതികളെയും 2016 മേയ് മുതൽ ജൂലൈ വരെ കാണാതായി . 21 പേർ ഉൾപ്പെട്ട സംഘത്തിൽ ആറു യുവതികളും മൂന്നു കുട്ടികളുമടങ്ങിയിരുന്നു .
ഡോക്ടർമാർ, എൻജിനീയർമാർ, എംബിഎ വിദ്യാഭ്യാസം നേടിയവർ എന്നിങ്ങനെയായിരുന്നു ആ കൂട്ടത്തിൽ ഉണ്ടായിരുന്നു .ആ കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഐഎസില്‍ ചേര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























