Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേരളത്തിലെ ഐസിസ് ബന്ധങ്ങൾ പൊളിച്ചടുക്കി എന്‍ ഐ എ: അറസ്റ്റിലായ യുവതികൾക്കെതിരെ ഞെട്ടിക്കുന്ന തെളിവുകൾ, പേടിച്ചു വിറച്ച് കേരളം

20 AUGUST 2021 12:45 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ചൊവ്വാഴ്ച്ച ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.ഇരുവരെയും ഇന്നലെ ഡല്‍ഹിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഐസിസിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണം നടത്തിയതിനാണ് കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ പിടികൂടിയത്. ഇവര്‍ക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നുമാണ് എന്‍ ഐ എ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച്‌ 15ന് കണ്ണൂര്‍, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എങ്കിലും തുടര്‍ന്നും ഇവര്‍ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകിട്ടിയതോടെയായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്.

കേരളത്തിലും ഐ .എസിന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തു വരുന്നതിനിടയിൽ യുവതികളെ അറസ്റ്റ് ചെയ്തത് അത്യന്തം ഞെട്ടിക്കുന്ന വാർത്തയായിരുന്നു.

ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.

യുവതികളെ പിടികൂടിയത്ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം . ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.ഓഗസ്റ്റ് 4ന് ഇവരുടെസംഘത്തിലുള്ള അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് നിരവധി സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുകഴിഞ്ഞ മാർച്ച് മുതൽ യുവതികൾ. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.

അതേസമയം കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിർണായകസാന്നിധ്യമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട് പുറത്ത് വന്നിട്ട് ഒരു വർഷം ആകുമ്പോൾ ഇത്തരത്തിലുള്ള അറസ്റ്റുകൾ വളരെയധികം ഭീതിയുണർത്തുന്നു . .

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐ.എസ്. പ്രവർത്തനമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും എൻ.ഐ.എ.യും മുന്പും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭ കേരളത്തിലും ഐഎസ് ഉണ്ടെന്ന് വെളിപ്പെടുത്തിയപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.

കേരളത്തിൽനിന്നുള്ള ഒട്ടേറെ യുവാക്കൾ അഫ്ഗാനിസ്താനിലെ ഐ.എസ്. താവളങ്ങളിലുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അൽ ഖായിദയുടെ ദക്ഷിണേഷ്യൻ ഘടകമായ അൽഖായിദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റിന്റെ ഇരുന്നൂറോളം ഭീകരർ ഇന്ത്യയുൾപ്പെടുന്ന ഈ മേഖലയിൽ ആക്രമണത്തിന് പദ്ധതിയിടുന്നെന്നും യു.എൻ. റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് എ.ക്യു.ഐ.എസ്. അംഗങ്ങൾ.

ഉസാമ മഹ്മൂദ് നയിക്കുന്ന ഈ സംഘടന മുൻതലവൻ അസിം ഉമറിന്റെ കൊലപാതകത്തിനുപ്രതികാരമായി ദക്ഷിണേഷ്യയിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ട്അന്ന് ചൂണ്ടിക്കാണിച്ചത്. ഐ.എസിന്റെ ഇന്ത്യൻ ഘടകത്തിന് 'ഹിന്ദ് വിലായാ' എന്നാണു പേര്. 2019 മേയ് 10-ലെ സംഘടനയുടെ പ്രഖ്യാപനമനുസരിച്ച് 180-നും 200-നുമിടയ്ക്ക് അംഗങ്ങളാണ് അതിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends