Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കുതിച്ചു പാഞ്ഞെത്തിയ ട്രെയിനിനു നേരെ ചുവന്ന തുണി വീശി കുട്ടികൾ;അപകടം മുന്നിൽ കണ്ട് ട്രെയിൻ നിർത്തി; എന്നാൽ പിന്നീട് അറിഞ്ഞത് നടുക്കുന്ന വിവരം; കുട്ടികളെ പിടികൂടി പോലീസ്

20 AUGUST 2021 01:57 PM IST
മലയാളി വാര്‍ത്ത

കുതിച്ചു പാഞ്ഞെത്തിയ ട്രെയിനിനു നേരെ ചുവന്ന തുണി വീശി കുട്ടികൾ.... അപകടം മുന്നിൽ കണ്ട് ട്രെയിൻ നിർത്തി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്നവിവരം.... ഒടുവിൽ കുട്ടികളെ തൂക്കിയെടുത്ത് പോലീസ്.... കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിക്കുകയായിരുന്നു . കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടുകയും ചെയ്തു. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവവികാസങ്ങൾ അരങ്ങേറിയത് .

നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിൽ കുളിക്കാൻപോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് അപകടകരമാകുന്ന കുസൃതി ഒപ്പിച്ചത്. കുട്ടികളിലൊരാൾ തുമരക്കാവ് വെച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുകയായിരുന്നു.

ഉടൻ തന്നെ ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടി നിർത്തുകയും ചെയ്തു. പക്ഷേ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ടു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയുo അറിയിക്കുകയായിരുന്നു. റെയിൽവേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവർനടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലാകുകയും ചെയ്തു .

                      

കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിങ് നടത്തി. കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കുവാനുള്ള പദ്ധതിയിലാണ് പോലീസ്.ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ ചുവന്ന തുണി കാണിച്ചാൽ അപകടസൂചന തെളിയിക്കുന്നതാണ്.കാരണമില്ലാതെ ട്രെയിൻ നിർത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.

സമാനമായ സംഭവം തലശ്ശേരിയിൽ രണ്ടു വർഷങ്ങൾക്കു മുന്നേ സംഭവിച്ചിരുന്നു.കുളത്തിൽ കുളിച്ചു കയറിയ കുട്ടികൾ കയ്യിലെടുത്തു നിവർത്തിയ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ പെട്ടെന്ന് നിർത്തി നിർത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് അന്ന് ഈ സംഭവം നടന്നത്.

എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് 5 മിനിറ്റിലേറെ എടക്കാട് നിർത്തേണ്ടി വന്നത്. 13, 14 വയസുള്ള 4 കുട്ടികൾ വീട്ടിൽ അറിയാതെ കുളിക്കാനെത്തിയതായിരുന്നു. ഇവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോർഡിനടുത്തെ മരപ്പൊത്തിൽ സൂക്ഷിച്ചു.

കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയിൽ ഒരാൾ ചുവപ്പ് നിറമുള്ള ട്രൗസർ കയ്യിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിൻ കടന്നു വന്നത്.  ചുവപ്പ് തുണി ഉയർത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. വിവരമറിഞ്ഞു ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോൺസ്റ്റബിൾ കെ.സുധീർ, സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവർ എത്തി അന്വേഷിച്ചു കുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ കോ-ഓർഡിനേറ്റർ സുമേഷ് കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിനെ രക്ഷിതാക്കളെ അന്ന് വിളിച്ചു വരുത്തി വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends