ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഷാഹിദയുടെ വയറിലും കഴുത്തിലും കുത്തേറ്റതായി പോലീസ്, വര്‍ക്കലയില്‍ കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ
വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇന്ന് പുലര്‍ച്ചെ 5നും 6.30നും ഇടയ്ക്കാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊന്നതെന്ന് പൊലീസ് വെളിപ്പടുത്തി. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി.
ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റത്. പിന്നാലെ പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. സംഭവത്തില്‍ ഇരുമ്പനം പുതിയ റോഡ് ബി എം സി നഗര്‍ എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി അശോകനെ (26) ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ മനോജിനെ(40) യാണ് കഴിഞ്ഞ ആറിന് ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ മനോജ് റോഡിലൂടെ നഗ്നനായി ഓടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തി. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയായിരുന്നു.
ഈ മാസം അഞ്ചിന് വൈകുന്നേരം ചിത്രപ്പുഴയില്‍ വച്ചായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയും വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ഇയാളുടെ പ്രതിശ്രുതവധുവും കൂടി ചിത്രപുഴ റോഡരികില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മനോജ് ഇതുവഴി നടന്നു വന്നു. മനോജ് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് പ്രതി തര്‍ക്കത്തിലാവുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























