കേരള തീരത്തും നീലത്തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍; കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെയായി അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന രണ്ടിലധികം തിമിംഗലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കപ്പൽ ജീവനക്കാരൻ

കേരള തീരത്തും നീലത്തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വിഴിഞ്ഞത്ത് നീല തിമിംഗലത്തിന്‍റെ ശബ്ദം രേഖപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീലത്തിമിംഗലത്തെ കേരള തീര്‍ത്ത് ആദ്യമായി ഇപ്പോള്‍ നേരിട്ട് കാണുന്നത്. വിഴിഞ്ഞം സ്വദേശിയായ കപ്പല്‍ ജീവനക്കാരാണ്കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെയായി തിമിംഗലത്തെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് .
കഴിഞ്ഞ ബുധനാഴ്ച വിഴിഞ്ഞത്ത് നിന്ന് ക്രൂ ചേഞ്ച് നടത്തി മടങ്ങിയ വിഴിഞ്ഞം സ്വദേശിയായ ലോറന്‍സ് ക്രിസ്റ്റലടിമയാണ് കൊച്ചി തീരത്തെ തിമിംഗല കുടുംബങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന രണ്ടിലധികം തിമിംഗലങ്ങള്‍ ഉണ്ടായിരുന്നെന്ന് ക്രിസ്റ്റലടിമ പറഞ്ഞു. കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണുകള്‍ ഉപയോഗിച്ച് വിഴിഞ്ഞം തീരത്ത് നിന്ന് നേരത്തെ നീല തിമിംഗലത്തിന്‍റെ രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കൊച്ചി തീരത്ത് നിന്ന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെ തിമിംഗലത്തെയും കുഞ്ഞുങ്ങളെയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























