Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശൊ എന്തൊരു ഭാഗ്യം... പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കിയത് ഭാഷാ പണ്ഠിതര്‍ വിലയിരുത്തി; ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്ന് സര്‍ക്കാരിന് ഒന്നൊന്നര നിയമോപദേശം

21 AUGUST 2021 12:51 PM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം എത്ര നാളുകളാ ചൂടുപിടിച്ചത്. എന്നാല്‍ അതിന് ക്ലൈമാക്‌സ് ആകുകയാണ്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഇംഗ്ലീഷ്മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല.

എന്‍.സി.പി നേതാവായ ഹോട്ടല്‍ ഉടമ കൈയില്‍ കയറിപ്പിടിച്ച് അപമാനിച്ചെന്ന കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി ഒതുക്കാന്‍ പിതാവിനെ ഫോണില്‍ വിളിച്ച മന്ത്രി എ.കെ. ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. പ്രശ്‌നം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ഫോണില്‍ പറഞ്ഞത്.
ഈ ഭാഷാപ്രയോഗത്തില്‍ തെറ്റൊന്നുമില്ലെന്നും വേണ്ടതുപോലെ ചെയ്യുക, നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്നീ അര്‍ത്ഥങ്ങളാണ് മന്ത്രിയുടെ സംഭാഷണത്തിനുള്ളതെന്നുമാണ് ശബ്ദതാരാവലി ഉദ്ധരിച്ച് കൊല്ലം ജില്ലാ പ്ലീഡര്‍ ആര്‍. സേതുനാഥ്, ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിയമോപദേശം നല്‍കിയത്. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ല. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല.

കേസ് പിന്‍വലിക്കണമെന്ന ഭീഷണിയോ സ്വാധീനമോ സംഭാഷണത്തിലില്ല. അതിനാല്‍ മന്ത്രി കുറ്റക്കാരനല്ലെന്നും കേസെടുക്കേണ്ട ആവശ്യവുമില്ല. ഇരയായ പെണ്‍കുട്ടിയുമായി സംസാരിച്ചിട്ടില്ല. ഇരയെ ഭീഷണിപ്പെടുത്തിയിട്ടുമില്ല. അറിഞ്ഞ വിവരം പാര്‍ട്ടി പ്രവര്‍ത്തകനോട് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അഡ്വ. ആര്‍. സേതുനാഥ് പറഞ്ഞു.

മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയ കുണ്ടറ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റിയിരുന്നു.

അതേസമയം മന്ത്രി എ.കെ. ശശീന്ദ്രന്‍ പീഡനക്കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന വിചിത്രവാദം പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ ഉണ്ടാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണ്. സ്ത്രീ പീഡനത്തെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല.

കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

അതേസമയം ഏലം കര്‍ഷകരില്‍ നിന്ന് വനംവകുപ്പ് പണം പിരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി എകെ ശശീന്ദ്രന്‍. വനംവകുപ്പ് വിജിലന്‍സ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (23 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (29 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (50 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends