Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ജനം... വാട്‌സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത കാലത്ത് എല്ലാം ഉപേക്ഷിക്കാനൊരുങ്ങി അഫ്ഗാന്‍ ജനത; താലിബാന്‍ പിടികൂടിയാല്‍ പിന്നെ ജീവന്‍ പോലും കാണില്ല; സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കി അഫ്ഗാന്‍ പൗരന്‍മാര്‍

21 AUGUST 2021 12:51 PM IST
മലയാളി വാര്‍ത്ത

വാട്‌സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ അഫ്ഗാന്‍ ജനത അതുള്‍ക്കൊണ്ട് കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ പഴയകാല സമൂഹമാധ്യമ ഇടപെടലുകളും പോസ്റ്റുകളും മായ്ക്കാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്‍മാര്‍. താലീബാന്‍ വാട്‌സാപ്പും ഫേസ്ബുക്കുമെല്ലാം നിരോധിക്കുമോ എന്ന ആശങ്കയുമുണ്ട്.

ഈ പേരില്‍ താലിബാന്റെ നോട്ടപ്പുള്ളിയാകുമോ എന്ന ഭയത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. യുഎസ് ഏജന്‍സികളുമായി മുന്‍പ് സഹകരിച്ചവരെ താലിബാന്‍ നിരീക്ഷിച്ചേക്കാമെന്ന അഭ്യൂഹത്തിനു പിന്നാലെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഫെയ്‌സ്ബുക്, ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ അടക്കമുള്ള കമ്പനികള്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു

യുഎസ് ഏജന്‍സിയായ യുഎസ്എയ്ഡ് വെബ്‌സൈറ്റുകള്‍, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് അഫ്ഗാന്‍ പൗരന്മാരുടെ വിവരങ്ങള്‍ നീക്കിത്തുടങ്ങി. യുഎസുമായി സഹകരിച്ച ചിത്രങ്ങളും രേഖകളും അഫ്ഗാനികളും നശിപ്പിക്കുന്നുണ്ട്.

അതേസമയം അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടതു മൂലമാണ് അവിടെയുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വൈകുന്നതെന്ന ആക്ഷേപം ശക്തമായി. യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഏതാനും ഉദ്യോഗസ്ഥരെ എംബസിയില്‍ നിലനിര്‍ത്തി അവരുടെ പൗരന്‍മാരുടെ മടക്കയാത്ര ഏകോപിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയ വിമാനങ്ങളില്‍ രാജ്യം വിട്ടതിനെച്ചൊല്ലിയാണ് പരാതി.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ താലിബാന്റെ ആക്രമണത്തിനിരയാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തിയായിരുന്നു ദ്രുതഗതിയിലുള്ള ഒഴിപ്പിക്കല്‍. പാക്കിസ്ഥാന്റെ പിന്തുണയുള്ള താലിബാന്‍ നിയന്ത്രിക്കുന്ന അഫ്ഗാനില്‍ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാണെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം. 2008 ല്‍ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.

താലിബാന്‍ സംഘം കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍, എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഐടിബിപി സേനാംഗങ്ങള്‍, സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 4 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 150 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.

എംബസി അടച്ചുപൂട്ടി അംബാസഡര്‍ ഉള്‍പ്പെടെ രാജ്യം വിട്ടതോടെ രക്ഷയ്ക്കായി ആരെ സമീപിക്കണമെന്നു പോലുമറിയാതെ അവിടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയിലായി.

അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണക്ക് പോലും എംബസിയുടെ പക്കലില്ലെന്നും പരാതിയുയര്‍ന്നു. ഇന്ത്യക്കാര്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതോടെയാണ് 290 പേര്‍ അവിടെയുണ്ടെന്നു വ്യക്തമായത്. പിന്നാലെ, ഗ്രൂപ്പിലേക്ക് എംബസിയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉ്യോഗസ്ഥരെ ചേര്‍ത്തു.

ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലിരുന്നാണ് ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ ഏകോപിപ്പിച്ചത്. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് ഇവരെ എത്തിക്കാന്‍ അഫ്ഗാന്‍ സ്വദേശിയായ ആളെ നിയോഗിച്ചു. എന്നാല്‍, ഹോട്ടലില്‍ ഒരു ദിവസത്തിലധികം കാത്തിരുന്നിട്ടും ഇന്നലെ രാത്രി വരെ യാത്രയ്ക്കു വഴിയൊരുങ്ങാത്തത് ഏകോപനത്തിലെ വീഴ്ച മൂലമാണെന്ന ആക്ഷേപം ശക്തമാക്കി. ഇന്നു രാവിലെയോടെ നാട്ടിലെത്തിക്കാമെന്നാണ് ഇന്ത്യന്‍ സംഘത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (23 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (29 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (50 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends