Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഏത് നിമിഷവും പൊങ്ങാം... നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ വീണ്ടും കാണാനില്ലെന്ന് പരാതി; അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുന്നു; കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല; അന്വേഷണം തുടങ്ങി

21 AUGUST 2021 12:54 PM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കാണാതായിരുന്നു. എന്നാല്‍ രാജകീയമായി പൊങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴും സമാന പരാതി ഉയരുകയാണ്. അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയെന്നാണ് സംശയം. തിരഞ്ഞെടുപ്പിന് മുന്‍പും മണ്ഡലത്തില്‍ എം.എല്‍.എ.യുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി.വി അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പി.വി.അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ ലൈവില്‍ വരുകയും സ്വര്‍ണ്ണഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്നും അറിയിക്കുകയായിരുന്നു. ശേഷം നാട്ടിലെത്തിയ എം.എല്‍.എയ്ക്ക് വലിയ സ്വീകരണമാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്.

എം.എല്‍.എ. മണ്ഡലത്തെ അനാഥമാക്കിയെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ നിലമ്പൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയില്‍ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

അന്‍വര്‍ ഇവിടെയുള്ളപ്പോള്‍ പലപ്പോഴും നിറഞ്ഞ് നില്‍ക്കുമായിരുന്നു. എസ്എസ്എല്‍സി ഫലത്തിലെ കൂടിയ വിജയശതമാനത്തില്‍ പ്രതികരണവുമായി എത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് മറുപടിയുമായി അന്‍വര്‍ എത്തിയിരുന്നു. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാര്‍ത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇതിന് മറുപടിയായാണ് നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥികള്‍ വെറുതെ വിജയിച്ചതല്ലെന്നും പുസ്തകം പോലും കിട്ടാത്ത കാലത്ത് വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് വിജയിച്ചതാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചിരുന്നുവെന്ന് ഇടതുപക്ഷ അനുകൂലികള്‍ പരിഹസിച്ചിരുന്നു.

പി.വി അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും
വെറുതെ അങ്ങ് ജയിച്ചതല്ല.
പുസ്തകം പോലും സമയത്ത്
കിട്ടാത്ത കാലം.
പരീക്ഷയ്ക്കും മുന്‍പ് ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.
എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവര്‍.
അത് തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.
ജഗ.അപ്പുകുട്ടന്‍ റോക്‌സ്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (22 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (28 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (49 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends