Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒറ്റക്കെട്ടായി മുന്നോട്ടെന്ന്... 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രതിപക്ഷത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സോണിയ ഗാന്ധി; ആരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന് ആശയക്കുഴപ്പം; മോദി സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടെന്ന് സോണിയാഗാന്ധി

21 AUGUST 2021 03:06 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് വര്‍ഷമുണ്ടെങ്കിലും ഇപ്പോഴേ മുന്നൊരുക്കമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയാഗന്ധി പ്രതീക്ഷ പ്രകടിപ്പിച്ചത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണം. സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ ഉയര്‍ത്തി കാട്ടുമെന്ന തര്‍ക്കവും വരാനിടയുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ മറ്റ് പാര്‍ട്ടികള്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

രാഹുല്‍ ഗാന്ധി ഇടയ്ക്ക് വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ കുറവാണ്. കൂട്ടമാനഭംഗത്തെ തുടര്‍ന്ന് മരിച്ച ദളിത് ബാലികയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ അടക്കമുള്ള ഉള്ളക്കം രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തത് വലിയ ചര്‍ച്ചയായി. ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. ഈ ഉള്ളടക്കം പങ്കുവച്ചതിന് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.

ജുവനൈല്‍ നിയമത്തിന് വിരുദ്ധമായി ഇരയെ തിരിച്ചറിയുന്ന വിധം മാതാപിതാക്കളുടെ ഫോട്ടോ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കിയ വിവരം രാഹുല്‍ ഗാന്ധിയെ അറിയിച്ച ശേഷമാണ് ഫേസ്ബുക്ക് നടപടി. നടപടിയെടുത്തില്ലെങ്കില്‍ ആഗസ്റ്റ് 17ന് വീഡിയോകോണ്‍ഫറന്‍സ് വഴി പ്രതിനിധി മറുപടി നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഫേസ്ബുക്കിന് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.

അടുത്തിടെ രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിച്ചിരുന്നു. മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വണ്ടൂര്‍ ഗാന്ധിഭവന്‍ സ്‌നേഹമരം ഓള്‍ഡ് ഏജ് ഹോം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ച് അന്തേവാസികള്‍ക്കുള്ള ഓണക്കോടിയും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. കാരക്കാപറമ്പിലെ ഗാന്ധിഭവനിലാണ് വയനാട് എം പി കൂടിയായ രാഹുല്‍ഗാന്ധിയെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കോണ്‍ഗ്രസ് തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി മണ്ഡല സന്ദര്‍ശനത്തിന് കേരളത്തിലെത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനൊന്ന് അന്തേവാസികളാണ് ഗാന്ധിഭവനിലുള്ളത്. ഉച്ചഭക്ഷണത്തിനു ശേഷം അന്തേവാസികള്‍ക്ക് അദ്ദേഹം പുതുവസ്ത്രങ്ങള്‍ നല്‍കി. ഒരുമണിക്കൂറോളം സമയം ഇവിടെ ചിലവിട്ടാണ് അദ്ദേഹം മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (22 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (28 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (49 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends