തോക്കും, വെടിയുണ്ടയും, പാസ്പോര്‍ടും, ഉള്‍പെടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്‌ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍; ഇവ കിളിമാനൂര്‍ പൊലീസില്‍ ഏല്‍പിച്ചു

തോക്കും, വെടിയുണ്ടയും, പാസ്പോര്‍ടും, ഉള്‍പെടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്‌ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കിളിമാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപോയിലെ ആര്‍ ടി സി 99 നമ്പര്‍ ബസിലാണ് രാത്രിയോടെ ബാഗ് ഇത്തരത്തിൽ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഇവ കിളിമാനൂര്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. ആര്യനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട കരാറുകളാണ് ബാഗില്‍ ഉള്‍പെട്ടതെന്നും വിവരമുണ്ട്.
അതേസമയം തിരുവനന്തപുരത്ത് നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കന്‍ഡക്ടര്‍ക്ക് ലഭിച്ചത്. 17 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ബേസിൽ നിന്നും ഇറങ്ങിയിരുന്നു.
ഇതേതുടര്‍ന്ന് ബസിനുള്ളില്‍ കന്‍ഡക്ടര്‍ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























