സംസ്ഥാനത്തെ ഞെട്ടിച്ച് ഹണിട്രാപ്പ്: കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പിന് പിന്നിൽ പത്തിലധികം ഇടനിലക്കാര്‍, രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍, തട്ടിയത് 3.75 ലക്ഷം രൂപയും ഏഴരപ്പവനും

സംസ്ഥാനത്തെ ഞെട്ടിച്ച കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്‌റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്‌ബാല്‍, സാജിത എന്നിവരെയാണ് ഹോസ്‌ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്.
ഇതില്‍ സാജിത നേരത്തെയും സമാനകേസുകളില്‍ പിടിക്കപ്പെട്ടയാളാണ് എന്നാണ് പോലീസ് വ്യക്തമാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗസംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിത ഇയാളുമായി മൊബൈല്‍ ഫോണിലൂടെ പരിചയം സ്‌ഥാപിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞരണ്ടിനു കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‌തു.
ഇതിനുശേഷം ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. കിടപ്പറരംഗങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ലക്ഷങ്ങളാണ് യുവാവിൽ നിന്നും പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 3.75 ലക്ഷം രൂപയും ഏഴരപ്പവന്‍ സ്വര്‍ണവും പരാതിക്കാരന്‍ നല്‍കി. ഇതിനുശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പോലീസിനെ സമീപിക്കുകയാണ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























