കെ എസ് ആര്‍ ടി സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിൽ തോക്കും, വെടിയുണ്ടയും കണ്ടെത്തി; ബാഗ് തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെതെന്ന് സൂചന; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് തോക്കും, വെടിയുണ്ടയും, പാസ്‌പോര്‍ട്ടും, ഉള്‍പ്പടുന്ന ബാഗ് കെ എസ് ആര്‍ ടി സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ആര്‍ടിസി 99 നമ്ബര്‍ ബസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉപേക്ഷിച്ച ബാഗ് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ കണ്ടക്ടര്‍ ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്.
പണം തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെ പേരിലുള്ള പാസ്പോര്‍ട്ടാണ് ബാഗില്‍നിന്ന് കണ്ടെത്തിയതെന്നാണ് സൂചന. ആര്യനാട് നിന്ന് കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ സ്ത്രീയെ പൊലീസ് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന ബസില്‍ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കണ്ടക്ടര്‍ നടത്തിയ പരിശോധനയിലാണ് തോക്കും വെടിയുണ്ടയും പാസ്പോര്‍ട്ടും ഉള്‍പ്പെടുന്ന ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























