Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ഓണക്കിറ്റ് വിവാദം തികച്ചും രാഷ്ട്രീയ പ്രേരിതം'; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍

21 AUGUST 2021 10:14 PM IST
മലയാളി വാര്‍ത്ത

ഓണക്കിറ്റ് വിവാദം പ്രതിപക്ഷ ആരോപണം തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിയത്. ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജന്‍സികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉള്‍പ്പെടുത്താന്‍ ഉണ്ടെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി വ്യക്തമാക്കി. വി ഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് 70 ലക്ഷം പേര്‍ വാങ്ങി. 80-85 ലക്ഷം കാര്‍ഡുടമകളാണ് സാധാരണ ഭക്ഷ്യക്കിറ്റ് വാങ്ങാറ്. ഇതുപ്രകാരം പതിനഞ്ച് ശതമാനത്തോളം പേര്‍ മാത്രമാണ് ഇനി കിറ്റ് വാങ്ങാനുള്ളത്. കൂടാതെ, ഭൂരിഭാഗം പേര്‍ക്കും കിറ്റ് കിട്ടിയില്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തോളം പേര്‍ കിറ്റ് വാങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് കൂടുതല്‍ പേരും വാങ്ങിയത്. നഗരങ്ങളിലെ റേഷന്‍ കടകളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരത്തേ കിറ്റ് വിതരണം ചെയ്തിരുന്നു. കിറ്റ് വാങ്ങാത്ത എല്ലാവര്‍ക്കും അടുത്ത പ്രവൃത്തി ദിനം കിറ്റ് ലഭിക്കും.

ചില സ്ഥലങ്ങളില്‍ കശുവണ്ടിപ്പരിപ്പ്, ശര്‍ക്കര വരട്ടി എന്നിവ തികയാതെ വന്നത് വിതരണം വൈകിപ്പിച്ചു. ഇത്തരം സ്ഥലങ്ങളില്‍ ഒരു കിലോ പഞ്ചസാരയും ആട്ടയും ഉള്‍പ്പെടുത്തി കിറ്റ് വിതരണം പൂര്‍ത്തീകരിച്ചു. കിറ്റ് വിതരണം വൈകാതിരിക്കാനും പരാതി പരിഹരിക്കാനും ഓഫീസ് പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രത്യേക പരിശോധന നടന്നിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത 18 ലോഡ് സാധനം തിരിച്ചയച്ചെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണത്തിന് സഹകരിച്ച സിവില്‍ സപ്ലൈസ്, സപ്ലൈകോ ജീവനക്കാരെയും റേഷന്‍ വ്യാപാരികളെയും മന്ത്രി ജി ആര്‍ അനില്‍ അഭിനന്ദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (22 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (28 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (49 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends