Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാൻ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറൻസ്? മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാർ ഹാജിക്ക് നൽകിയതിന്റെ റഫറൻസ്? ശ്രീജിത്ത് പണിക്കരും എം ബി രാജേഷും തമ്മിലുള്ള കൊമ്പ് കോർക്കൽ തുടരുന്നു

25 AUGUST 2021 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കരും എം ബി രാജേഷും തമ്മിലുള്ള കൊമ്പ് കോർക്കൽ തുടരുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മറ്റൊരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് അദ്ദേഹം. 24 മണിക്കൂർ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ് എന്നദ്ദേഹം പറയുന്നു. ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

24 മണിക്കൂർ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ്.
[1] വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാൻ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറൻസ്.
[2] മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാർ ഹാജിക്ക് നൽകിയതിന്റെ റഫറൻസ്.

സവർക്കർ ഫാൻസിന്റെ ജല്പനങ്ങൾക്ക് ചെവികൊടുക്കില്ലെന്നാണ് രാജേഷിന്റെ പക്ഷം. മലബാർ കലാപത്തിലെ വംശഹത്യ വിവരിച്ച ആനിബസന്റ്–അംബേദ്‌കർ ദ്വയത്തിന്റെ ഫാൻസിനോ? ചെവി വേണമെന്ന് നിർബന്ധമില്ല. കണ്ണുകൾ കൊണ്ട് വായിച്ച് കൈകൾ കൊണ്ട് മറുപടി ടൈപ്പ് ചെയ്താൽ മതി.

അല്ലാത്തപക്ഷം, സ്പീക്കർ നുണപറഞ്ഞെന്ന് മറ്റുള്ളവർ കരുതിയാൽ നാണക്കേട് താങ്കൾക്ക് മാത്രമല്ല, നിയമസഭയ്ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണ്. [ദർബാർ ഹാളിൽ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന കാര്യം ഇന്നലെ ഞാൻ പറഞ്ഞിരുന്നു. പരിഗണിക്കുമല്ലോ അല്ലേ?]

കഴിഞ്ഞ ദിവസം അദ്ദേഹം പങ്കു വച്ച കുറിപ്പ് ഇങ്ങനെ;-
എം ബി രാജേഷിന്റെ പത്രപ്രസ്താവന കണ്ടു. രണ്ടുകാര്യങ്ങൾ, ഒപ്പം ഒരു നിർദ്ദേശവും. 2017ൽ അദ്ദേഹം ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടത്രേ. അർഹനല്ലാത്ത മറ്റൊരാളിന്റെ പേര് നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നെന്ന് അറിഞ്ഞതു കൊണ്ടാണ് ഈ ആവശ്യം ഉയർത്തിയത് എന്നാണ് രാജേഷ് പറയുന്നത്.

എന്താണ് വാസ്തവം? വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടണം എന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് രാജേഷല്ല. ചണ്ഡിഗഡ് വിമാനത്താവള നിർമ്മാണത്തിൽ പഞ്ചാബിനും ഹരിയാനയ്ക്കും തുല്യ നിക്ഷേപമാണ് ഉള്ളത്. രാജേഷ് ഈ ആവശ്യം ഉന്നയിക്കുന്നതിനു മൂന്നു വർഷം മുൻപ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു.

ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്ന മംഗൾ സെന്നിന്റെ പേരിടാൻ ആയിരുന്നു ഹരിയാനയുടെ താല്പര്യം. എന്നാൽ ഭഗത് സിങ്ങിന്റെ പേരിടാമെന്ന പഞ്ചാബിന്റെ നിർദ്ദേശം ഹരിയാന അംഗീകരിക്കുകയും ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് ചണ്ഡിഗഡ് എന്ന് പേരിടാമെന്ന് തീരുമാനിക്കുകയും ചെയ്തു.

എന്നാൽ പഞ്ചാബ് അതിനു സമ്മതിച്ചില്ല. ഷഹീദ് ഇ അസം സർദാർ ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് മൊഹാലി എന്ന് പേരിടണമെന്ന് പഞ്ചാബ് തീരുമാനിച്ചു. ഇതിലെ മൊഹാലി എന്നത് പഞ്ചാബിന്റെ മാത്രം സ്ഥലമായതിനാൽ സ്ഥലപ്പേര് പൊതുവായ ചണ്ഡിഗഡ് എന്നുമാത്രം വെക്കണമെന്നും ഹരിയാന ആവശ്യപ്പെട്ടു.

ചുരുക്കി പറഞ്ഞാൽ തർക്കവും താമസവും ഭഗത് സിങ്ങിന്റെ പേരിടുന്നതിൽ അല്ല, സ്ഥലപ്പേര് കൂടെ ചേർക്കുന്നതിലാണ്. ഈ കാര്യങ്ങളെല്ലാം രാജേഷ് പാർലമെന്റിൽ ആവശ്യം ഉന്നയിക്കുന്നതിനു മുൻപ് നടന്നതാണ്. അത് രാജേഷിന് അറിയില്ലായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ വായനക്കുറവ് എന്നേ പറയാനുള്ളൂ.

ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് ധീരദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇന്റർനാഷണൽ എയർപോർട്ട് എന്നു മാറ്റാൻ ശ്രമിച്ചുകൂടേ? രാജേഷ് പറയുന്ന മറ്റൊരു കാര്യം പാർലമെന്റിൽ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള താല്പര്യം സിപിഎമ്മിനു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് അവരുടെ ശ്രമഫലമായി 2008ൽ പൂർത്തിയായെന്നുമാണ്.

എന്താണ് വാസ്തവം? സംഗതി ഒരു തർക്കവിഷയമാക്കിയത് സിപിഎമ്മും കോൺഗ്രസുമാണ്. പ്രതിമയ്ക്കുള്ള പണം സിപിഎം പിരിച്ചു നൽകുമെന്ന് എംപി മുഹമ്മദ് സലിം പറഞ്ഞു. എന്നാൽ പണം പഞ്ചാബ് നൽകുമെന്ന് കേന്ദ്രമന്ത്രി എം എസ് ഗിൽ പറഞ്ഞു. അവസാനം സ്പീക്കർ ഇടപെട്ടാണ് തർക്കം തീർത്തത്. പണം പാർലമെന്റ് ഫണ്ടിൽ നിന്ന് കണ്ടെത്താം എന്നു പറഞ്ഞു.

പ്രതിമയ്ക്കായി സിപിഎം ഒരു കോടി രൂപ പിരിച്ചെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. ആ പണം എന്തെങ്കിലും നല്ല കാര്യത്തിന്ഉ പയോഗിച്ചുകാണും, അല്ലേ രാജേഷേ? ഇനി രാജേഷിനോട് ഒരു നിർദ്ദേശം. നമ്മുടെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഡയസിനു മുകളിൽ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന ഒരു സ്ഥലമുണ്ട്.

പ്രണാബ് മുഖർജി സ്ഥാനമൊഴിഞ്ഞ ശേഷം അത് ഒഴിഞ്ഞു കിടക്കുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടും അവിടെ ചിത്രം വച്ചിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്.

അവിടെ നമുക്ക് രാഷ്ട്രപതിയുടെ ചിത്രം വച്ചുകൂടേ? അദ്ദേഹവും കെ ആർ നാരായണനെ പോലെ ഒരു ദളിതനല്ലേ? ചിത്രം വരപ്പിക്കണമെങ്കിൽ മുഹമ്മദ് സലിം മുന്നിട്ട് ഇറങ്ങണമെന്നില്ലല്ലോ. നമുക്ക് പണം കണ്ടെത്തിക്കൂടേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends