നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം -കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക്് ദാരുണാന്ത്യം. കോഡൂര്‍ വരിക്കോട് സ്വദേശി മൈമൂനയാണ് (66) മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയും, തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ മുന്‍ വശത്തെ ഒരു ഭാഗവും യാത്രക്കാര്‍ ഇരിക്കുന്ന വശത്തെ വാതിലുകളും അപകടത്തില്‍ തകര്‍ന്നു. കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ മൈമൂനയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. മറ്റുള്ളവര്‍ക്കും നിസാര പരിക്കുകളേറ്റു. മൈമൂനയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha


























