കുന്നംകുളത്ത് ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... മകന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ലോറിയിടിച്ച് മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ പൂങ്കുന്നം മുതുവീട്ടില്‍ വിശ്വംഭരന്റെ ഭാര്യ ഗീതയാണ് (47) മരിച്ചത്.
മകന്‍ വിനീഷിനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗീത.
കുന്നംകുളം നഗരസഭ ഓഫിസിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. വടക്കേക്കാടുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇരുവരും.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചതോടെ റോഡില്‍ തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്ത് ലോറി കയറിയിറങ്ങി. ഇതോടെ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ഇതിനിടെ ലോറിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ ഓടിക്കൂടിയവര്‍ തടഞ്ഞ് പൊലീസിന് കൈമാറി.
തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ് കീപിങ് ജീവനക്കാരിയാണ് ഗീത. കുന്നംകുളം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha


























