കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടുത്ത പനിയും ഛര്‍ദ്ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രഞ്ജിതയെ കണ്ണൂര്‍ മിംസിലേക്ക് മാറ്റി. സ്‌കാനിങ്ങില്‍ രഞ്ജിതയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി.
യുവതിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നിരുന്നു. പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞതാണ് അമിത രക്തസാസ്രാവത്തിന് കാരണമായത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡടുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓഗസ്റ്റ് മൂന്നിനാണ് സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha


























