Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്; കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് പോലീസ്; സൃഹൃത്തുക്കളുടെ മൊഴി ഞെട്ടിച്ചു; ഒടുവിൽ സംഭവിച്ചത്

25 AUGUST 2021 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്. എന്തെന്നറിയാതെ അന്തംവിട്ട് പോലീസ്.... കാര്യമറിഞ്ഞപ്പോൾ പുലിവാലുപിടിച്ച് പോലീസ്... തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത് . മൂന്നാറിൽ അരങ്ങേറിയത് നാടകീയമായ സംഭവവികാസങ്ങൾ.

സുഹൃത്തുക്കൾ എന്നെ കൊല്ലാൻ വരുന്നേയെന്ന് അലറിക്കൊണ്ടായിരുന്നു മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയത്, ഒരുരാത്രി മുഴുവൻ ഉദ്യോഗസ്ഥർക്ക് അക്ഷരാർത്ഥത്തിൽ ശല്യമായി മാറുകയായിരുന്നു യുവാവ്. സംഭവം ഇങ്ങനെ ആണ്.

യുവാവ് കഞ്ചാവുവലിച്ച് കിറുങ്ങിയായിരുന്നു തന്നെ സുഹൃത്തുക്കൾ കൊല്ലാൻ വരുന്നു എന്ന് അലറി കരഞ്ഞത്. ഇതു മനസ്സിലാക്കിയ പോലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ അവർക്കൊപ്പം പറഞ്ഞുവിട്ടു. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ 26-കാരനാണ് പോലീസിനെ നട്ടം തിരിയിച്ചത്.

തിങ്കളാഴ്ച രാവിലെ ഇയാളുൾപ്പെടെ അഞ്ചുപേർ ബൈക്കിൽ ടോപ്പ് സ്റ്റേഷനിലെത്തി കഞ്ചാവ് വാങ്ങി വലിക്കുകയുണ്ടായി . പിന്നെ പഴയമൂന്നാർ മൂലക്കടയിലെ റിസോർട്ടിൽ മുറിയെടുത്തു രാത്രി എല്ലാവരും അവിടെ മദ്യപിച്ച് ഉറങ്ങാൻ കിടക്കുകയായിരുന്നു.

രാത്രി 12 മണിയോടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് യുവാവ് അലറിവിളിച്ചു ഓടിവരുന്നത് പോലീസുകാർ കണ്ടത്. എന്നെ കൊല്ലാൻ വരുന്നേയെന്ന് പറഞ്ഞ് അലറിക്കൊണ്ട് ബൈക്കിലായിരുന്നു യുവാവ് പാഞ്ഞെത്തിയത് . സുഹൃത്തുക്കളാണ് കൊല്ലാൻ വരുന്നതെന്നും രക്ഷിക്കണമെന്നും ഇയാൾ പോലീസിനോട് കേണപേക്ഷിക്കുകയും ചെയ്തു.

എന്നാൽ പോലീസ് റിസോർട്ടിലെത്തി സുഹൃത്തുക്കളെ പിടിച്ചപ്പോൾ സുഹൃത്തുക്കൾക്ക് ഒന്നും അറിയില്ല എന്ന ഭാവമായിരുന്നു.സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോൾ അത്തരത്തിൽ യാതൊരു സംഭവമുണ്ടായില്ല എന്ന സൂചനയാണ് ലഭ്യമായത്.

കാര്യം മനസ്സിലാക്കിയ പോലീസും മടങ്ങി. തുടർന്ന് പോലീസ്, യുവാവിനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. യുവാവിനെ ഇവർക്കൊപ്പം റിസോർട്ടിലേക്കയച്ചു. എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് വെളുപ്പിന് മൂന്നുമണിക്ക് വീണ്ടും ഫോൺ കോൾ വരികയായിരുന്നു. മൂലക്കടയിലെ റിസോർട്ട് ഉടമയാണ് പോലീസിനെ വിളിച്ചത്.

ഒരു യുവാവ്, തന്നെ ആരോ കൊല്ലാൻ വരുന്നെന്നും പറഞ്ഞ് തന്റെ റിസോർട്ടിൽ ബഹളംവെയ്ക്കുന്നെന്നായിരുന്നു ഫോൺ വിളിച്ച റിസോർട്ട് ഉടമ പോലീസിനോട് പറഞ്ഞു. റിസോർട്ടിലേക്ക് കുതിച്ച് പോലീസ് കണ്ടത് തങ്ങൾ ആശ്വസിപ്പിച്ചു വിട്ട ആ യുവാവ് വീണ്ടും അലറുന്നതാണ്.

തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പരസ്പരവിരുദ്ധമായ സംസാരമായിരുന്നു ഇയാൾ നടത്തിയത്. ഇയാളെ അകത്തും പുറത്തുമിരുത്താനാകാതെ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായി. എന്നാൽ രാവിലെ ബോധം നേരെ ആയപ്പോൾ, താൻ എങ്ങനെ പോലീസ് സ്റ്റേഷനിലെത്തിയെന്നായി യുവാവിന്റെ ചോദ്യം.

കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോൾ, കഞ്ചാവും മദ്യവും മൂലമാണ് പ്രശ്നമുണ്ടായതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കി . പോലീസ് ഇയാളുടെ മാതാപിതാക്കളോട് മൂന്നാറിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്കെത്തിയ അവർക്കൊപ്പം യുവാവിനെ തിരിച്ചയക്കുകയും ചെയ്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends