അയൽക്കാർ തമ്മിൽ വഴി തർക്കം: കോഴിക്കോട് തിരുവമ്പാടിയിൽ ടൈല്‍ കൊണ്ട് തലയ്ക്കടിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു

തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരണപെട്ടു. ചാലില്‍ തൊടിക മോഹന്‍ദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വഴിത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വന്ന വിവരം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ മുന്‍പും ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. തര്‍ക്കത്തിനിടെ രജീഷ് കയ്യില്‍ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























