ടീച്ചറിന്റെ വില ഇപ്പോഴാണ് മനസ്സിലാവുന്നു... രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?

കേരളത്തിലെ കോവിഡ് വര്‍ദ്ധനവില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ഷൈലജ ടീച്ചറെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചത്. കേരളത്തെ സ്‌കൂളിനോട് ഉപമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
'ടീച്ചര്‍ നിങ്ങള്‍ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്‌കൂളിന്റെ തോല്‍വി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി...ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്...നമ്മുടെ സ്‌കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്‌കൂളിനെ സ്‌നേഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി..
https://www.facebook.com/Malayalivartha


























