ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി... നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ? ശൈലജ ടീച്ചറോട് ആവശ്യമുന്നയിച്ച് നടൻ

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കൂടിക്കൊണ്ടിരിക്കുകയാണ്... കേരളത്തിലെ മുൻ ആരോഗ്യമന്ത്രിയെയും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെയും താരതമ്യം ചെയ്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നിറയുന്നത്.
ഇപ്പോഴിതാ, ഇതിനെ സംബന്ധിച്ച് ഹരീഷ് പേരടി ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രിയായി തിരികെ വരണമെന്ന് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്തെ കൊവിഡ് നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് അഭിപ്രായപ്രകടനം നടത്തിയത്. സ്കൂളിനെയും വിദ്യാര്‍ത്ഥികളെയും ഉപമയായി പ്രയോഗിച്ചു
ഹരീഷ് പേരാടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി...ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്...നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി.
https://www.facebook.com/Malayalivartha


























