വീട് നിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വീട് നിര്‍മ്മാണ ജോലിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മുര്‍ഷിദാബാദ് സ്വദേശിയായ സമീര്‍ (26 )ആണ് മരിച്ചത്. തിരുവാലി കോട്ടോലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കോട്ടോല സ്വദേശിക്ക് വേണ്ടി നിര്‍മ്മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്യവേയാണ് അപകടമുണ്ടായത്. ചുമര്‍ തേക്കുന്ന ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിന്ന സഌബ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സമീര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശി സാബിറി (33) നെ സാരമായ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























