പത്തു മാസം പ്രായമുള്ള കുഞ്ഞ് കളിക്കുന്നതിനിടെ സേഫ്റ്റിപിന്‍ വിഴുങ്ങി.... കുഞ്ഞ് നിര്‍ത്താതെ കരയുന്നതു കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു,വായടക്കാനാവാതെയും ശ്വാസമെടുക്കാനാവാതെയും കുഞ്ഞ് നിലവിളിക്കുകയായിരുന്നു,ഒടുവില്‍....

പത്തു മാസം പ്രായമുള്ള കുഞ്ഞ് കളിക്കുന്നതിനിടെ സേഫ്റ്റിപിന്‍ വിഴുങ്ങി.... കുഞ്ഞ് നിര്‍ത്താതെ കരയുന്നതു കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു,വായടക്കാനാവാതെയും ശ്വാസമെടുക്കാനാവാതെയും കുഞ്ഞ് നിലവിളിക്കുകയായിരുന്നു,ഒടുവില്‍ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണു കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയില്‍ പുറത്തെടുത്തത്.
കുഞ്ഞു കളിക്കുന്നതിനിടെ പിന്‍ വിഴുങ്ങുകയായിരുന്നു. നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ആദ്യം സമീപത്തെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പിന്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ല.
കുഞ്ഞിനു വായ അടയ്ക്കാന്‍ കഴിയാതെ കരയുകയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ എത്തിക്കുകയായിരുന്നു. അനസ്‌തേഷ്യ നടത്തിയശേഷം ലാറിംഗോസ്‌കോപ്പിയിലൂടെ പിന്‍ പുറത്തെടുത്തു.
പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാന്‍ കഴിയാതിരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു . ഇഎന്‍ടിക്കു പുറമെ ക്രിട്ടിക്കല്‍ കെയര്‍, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
"
https://www.facebook.com/Malayalivartha


























