Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ശ്രദ്ധിക്കാം സാറെ ശ്രദ്ധിക്കാം... ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; വാഹനത്തിലെ നിയമ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ തയാറാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍

26 AUGUST 2021 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ഏറെ വിവാദമായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ആശ്വാസം. കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രമുഖ യുട്യൂബര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി.

വ്‌ളോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും യൂട്യൂബ് വീഡിയോകള്‍ പരിശോധിച്ച ശേഷം ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ചാണ് പോലീസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

 



കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.

വാഹനത്തിലെ നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ തയാറാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് രണ്ട് തവണ മാറ്റിയ ശേഷമാണ് കോടതി ഇന്നലെ വിധി പറഞ്ഞത്.

ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് ഇബുള്‍ ജെറ്റ് എന്ന യൂട്യൂബര്‍ സഹോദരങ്ങളുടെ നെപ്പോളിയന്‍ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആര്‍.ടി ഓഫീസില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്ുകയയായിരുന്നു. അറസ്റ്റിലായ പിറ്റേ ദിവസം തന്നെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് പോലീസ് ഹര്‍ജി നല്‍കിയത്.

 



സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസ് അറിയിച്ചിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ പോലീസിന്റെ വാദം.

 



അതേസമയം ഇല്ലാത്ത കഥകള്‍ പറഞ്ഞു തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഇബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍. അസം ബസ് പ്രശ്‌നത്തില്‍ ഇടപെട്ടതുമൂലം ചിലര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി കുടുക്കിയതിനു പിന്നില്‍ ഇവരാണെന്നും സഹോദരന്മാര്‍ ആരോപിച്ചു. ഈ മാഫിയകളാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്. കഞ്ചാവ്, ആയുധക്കടത്തിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് എബിനും ലിബിനും പറഞ്ഞു.

ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ അടുത്തിടെ വീണ്ടും കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി പ്രകോപനം സൃഷ്ടിക്കുന്നതടക്കമുള്ള വിഡിയോകളുടെ പേരിലാണ് പുതിയ കേസ്. കലാപത്തിന് ഇവര്‍ ആഹ്വാനം ചെയ്തതായും പൊലീസ് പറയുന്നു. സൈബര്‍സെല്‍ ഓഫിസിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് പുതിയ കേസ്. ഇവരുടെ പേജിലുണ്ടായിരുന്ന വിഡിയോകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കും.

 



ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തി നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു. അനുമതി ഇല്ലാതെ വാഹനത്തില്‍ മാറ്റം വരുത്തി റോഡിലിറക്കിയതിനായിരുന്നും ആദ്യം പിഴ ചുമത്തിയത്. പിഴ അടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഇരുവരും സമൂഹമാധ്യമത്തില്‍ ലൈവ് ഇടുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (11 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (29 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (40 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (47 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (54 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends