Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എക്‌സൈസ് വകുപ്പിലെ മായാജാലം കണ്ട് മന്ത്രിയുടെ കണ്ണു തള്ളി:മാന്‍ കൊമ്പും സുന്ദരിയും മഹസറില്‍ നിന്നും ഇറങ്ങി പോയതെങ്ങനെ ?

26 AUGUST 2021 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കാക്കനാട്ടെ ലഹരി മരുന്ന് സംഘത്തെ രക്ഷിക്കാന്‍ വേണ്ടി മറിഞ്ഞത് കോടികളെന്ന് റിപ്പോര്‍ട്ട്. കാക്കനാട്ടെ മറിമായത്തെ കുറിച്ച് പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വകുപ്പില്‍ നടക്കുന്ന ലഹരി മരുന്ന് അഴിമതിയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. എക്‌സൈസ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്

ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്നതെന്നറിയുന്നു. മയക്കുമരുന്ന് കച്ചവടം പിടികൂടിയാല്‍ പിടികൂടുന്ന സന്ദര്‍ഭത്തില്‍ തന്നെ ഒത്തു തീര്‍പ്പാക്കുന്ന പ്രവണതയാണ് സാധാരണ കണ്ടുവരുന്നത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം അഴിമതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഴിമതി നടന്നാല്‍ 50:50 എന്ന വ്യവസ്ഥയിലൂടെയാവും കാര്യങ്ങള്‍ പുരോഗമിക്കുക. പ്രതികളെ ഒഴിവാക്കാനും തൊണ്ടി മുതല്‍ നശിപ്പിക്കാനും സഹായിക്കുന്നവരും ഉണ്ട്. മയക്കുമരുന്ന് പിടികൂടിയാല്‍ ശിക്ഷ കിട്ടാത്ത തരത്തില്‍ അളവ് കുറച്ച് കാണിക്കുന്ന സംവിധാനവും ലഭ്യമാണ്.

 



കാക്കനാട്ടെ ലഹരിമരുന്ന് സംഘത്തില്‍നിന്ന് മാന്‍ കൊമ്പ് പിടിച്ചെടുത്തിട്ടും അത് മഹസറില്‍ കാണിക്കാത്തത് ഇതുപോലൊരു മറിമായമായിരുന്നു.

ലഹരിമരുന്ന് സംഘം താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാന്‍കൊമ്പ് പിടിച്ചെടുത്തത്. വാര്‍ണിഷ് അടിച്ച് ഭിത്തിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പിടിച്ചെടുത്ത മാന്‍കൊമ്പ് എക്‌സൈസ് അധികൃതര്‍ മഹസറില്‍ ചേര്‍ത്തിരുന്നില്ല. ഇതോടെ വനംവകുപ്പ് മാന്‍കൊമ്പ് ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസില്‍ എക്‌സൈസ് നടത്തിയ കള്ളത്തരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മാന്‍കൊമ്പടക്കമുള്ള വസ്തുക്കള്‍ മഹസറില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് എക്‌സൈസ് ഓഫീസിലെത്തി വനംവകുപ്പ് അധികൃതര്‍ ഇത് കൈപ്പറ്റി.

വര്‍ഷങ്ങള്‍ പഴക്കമുള്ള പുള്ളിമാന്റെ കൊമ്പാണിതെന്നും പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

 



കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ എക്‌സൈസ് നടത്തിയ ഒളിച്ചുകളിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താനായി അഡീ. എക്‌സൈസ് കമ്മീഷണര്‍ എറണാകുളത്തെ എക്‌സൈസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചും ഏറ്റെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നുമായി ഏഴുപേരെ എക്‌സൈസ് പിടികൂടിയത്. ആദ്യം നല്‍കിയ പത്രക്കുറിപ്പില്‍ ഏഴുപേരെ പിടികൂടിയെന്ന് വ്യക്തമാക്കിയ എക്‌സൈസ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരുയുവതിയെയും യുവാവിനെയും പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കി. മാത്രമല്ല, നേരത്തെ ഒരു കിലോ എം.ഡി.എം.എ. പിടികൂടിയെന്ന് പറഞ്ഞത് 84 ഗ്രാമായി ചുരുങ്ങുകയും ചെയ്തു. ഒഴിവാക്കലിന് പിന്നില്‍ രണ്ടു സംശയങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഉന്നതരുടെ ശുപാര്‍ശ അനുസരിച്ചാണ് പ്രതികളെ ഒഴിവാക്കിയതെന്നാണ് ഒരു വിവരം. ഇതിനായി കോടികള്‍ മറിഞ്ഞതായും പറയപ്പെടുന്നു.

 



പ്രതി പട്ടികയില്‍നിന്ന് എക്‌സൈസ് ഒഴിവാക്കിയ യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതോടെയാണ് കേസില്‍ അട്ടിമറി നടന്നതായ സംശയങ്ങള്‍ ബലപ്പെട്ടത്. എന്തിനാണ് രണ്ടുപേരെ ഒഴിവാക്കിയതെന്നാണ് ചോദ്യം. പിടിച്ചെടുത്ത പലവസ്തുക്കളും എന്തുകൊണ്ട് മഹസറില്‍ രേഖപ്പെടുത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടില്ല.ഇതോടെ കേസില്‍ അട്ടിമറിശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരത്ഭു തവും പ്രകടിപ്പിക്കുന്നില്ല. ഇതെല്ലാം വകുപ്പില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രി പുതിയതായതിനാല്‍ ഇത്തരം രഹസ്യങ്ങള്‍ പഠിച്ചു വരാന്‍ സമയമെടുക്കുമെന്നും അവര്‍ പറയുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (11 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (29 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (40 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (47 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (54 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends