തിരുവനന്തപുരം കരമനയില്‍ മീന്‍വില്‍പനക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം

തിരുവനന്തപുരം കരമനയില്‍ മീന്‍വില്‍പനക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം.
പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ 11.30നാണ് പ്രതിഷേധം സംഘടിപ്പിക്കുക. കരമനപ്പാലത്തിലെ നടപ്പാതയില്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്.
പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തര്‍ക്കത്തിനിടയില്‍ മീന്‍ തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. എന്നാല്‍ മീന്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസ് വിശദീകരണം.
കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതല്‍ മീന്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീന്‍ വില്‍പ്പന പാടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് തര്‍ക്കമായെന്നും മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി.
ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയില്‍ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേര്‍ന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയില്‍ ഗതാഗത തടസ്സമുണ്ടായി. തുടര്‍ന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























