റാന്നിയില്‍ റോഡില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഇടമണ്‍-അത്തിക്കയം റോഡില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. റാന്നി പഴവങ്ങാടി മന്ദമരുതി തെക്കേത്തെരുവില്‍ മധുവിന്റെ മകന്‍ മുകേഷ് കുമാര്‍ എം. (36) ആണ് മരിച്ചത്.
തോമ്പിക്കണ്ടം ആന്റണി മുക്കിനു സമീപം ബുധനാഴ്ച രാത്രി ഒന്‍പതരയോടെ റോഡില്‍ പരിക്കേറ്റ് ചോര വാര്‍ന്നു കിടക്കുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു.
അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുംവഴി നില വഷളായി. തുടര്‍ന്ന് പാമ്പാടി താലൂക്കാശുപത്രിയിലേക്കുള്ള വഴിമധ്യേ പതിനൊന്നു മണിയോടെ മരിക്കുകയായിരുന്നു.
മഴയില്‍ ബൈക്ക് തെന്നിമാറി തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പോസ്റ്റില്‍ ചോര കണ്ടതായി പൊലീസ് പറഞ്ഞു. കാലില്‍ വലിയ മുറിവുമുണ്ട്. ഡ്രൈവറാണ് മുകേഷ് കുമാര്‍. ഭാര്യയും മക്കളുമുണ്ട്. വെച്ചൂച്ചിറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha


























