പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പരിഭ്രാന്തരായി വീട്ടുക്കാർ; കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് നടുക്കുന്ന വിവരം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്!

പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പരിഭ്രാന്തരായി വീട്ടുക്കാർ. കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് നടുക്കുന്ന വിവരം. പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങുകയായിരുന്നു. അപൂർവ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയുണ്ടായി .
കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീൻ സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഇസിന്റെ തൊണ്ടയിൽ ആണ് പിൻ കുടുങ്ങിയത്. കുഞ്ഞിന് 10 മാസം മാത്രമേ പ്രായമായിട്ടുള്ളൂ. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് പിൻ പുറത്തെടുത്തത്.
കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് പിൻ വിഴുങ്ങിയത് . കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ പരിഭ്രാന്തരായ വീട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചു .
എന്നാൽ അവർക്ക് പിൻ നീക്കം ചെയ്യാൻ കഴിഞ്ഞില്ല . കുഞ്ഞിനു വായ അടയ്ക്കാൻ പറ്റുന്നില്ല. മാത്രമല്ല കരയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമുണ്ടായിരുന്നു. ശേഷം കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ചു.
അനസ്തേഷ്യ നടത്തി ലാറിംഗോസ്കോപ്പിയിലൂടെ പിൻ പുറത്തെടുക്കുകയായിരുന്നു. പിന്നിന്റെ മുകൾ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നു. അതുക്കൊണ്ടായിരുന്നു വായ അടയ്ക്കാൻ കഴിയാതിരുന്നതെന്നു ഡോക്ടർമാർ വ്യക്തമാക്കി .
ഇഎൻടിക്കു പുറമെ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ശ്രദ്ധിക്കുക.ഇങ്ങനെയുള്ള അപകടം ഒഴിവാക്കാം.
https://www.facebook.com/Malayalivartha


























