ഭാര്യയ്ക്കു പിന്നാലെ നൗഷാദും.... പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു.... തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു , വിയോഗം താങ്ങാനാവാതെ ഉറ്റവരും ആരാധകരും

പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദിന്റെ മരണ വാര്‍ത്തയും എപ്പോള്‍ പുറത്തുവരുന്നത് . നിരവധി ടിവി ചാനലുകളില്‍ പാചക പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് നൗഷാദ്.
നൗഷാദ് ആലത്തൂര്‍ നൗഷാദ് ഗുരുതരാവസ്ഥില്‍ ആണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു .
നൗഷാദ് ആലത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ഇല്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം??എന്നാല്‍ ഇതിന് പിന്നാലെയാണ് മരണ വാര്‍ത്തയും പുറത്തുവരുന്നത്.
രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.
ചെറുപ്പം മുതലേ പാവാക്കത്തോട് വലിയ താല്പര്യമായിരുന്നു തനിക്കെന്ന് നൗഷാദ് പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഒരു ആഗ്രഹം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ ബാംഗ്ലൂരില്‍ നിന്ന് ഒരു ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്തു, കൂടുതല്‍ പഠിച്ചു. അവിടെവച്ച് അദ്ദേഹം കാറ്ററിംഗ് ബിസിനസിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയും 'പിതാവിന്റെ കാറ്ററിംഗ് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തു'.
ഏറെ വര്‍ഷത്തെ കഠിനാദ്ധ്യാനത്തിന്റെ ഫലമായി മികച്ച ഒരു പാചക വിദഗ്ധന്‍ എന്ന പേരും എണ്ണിയാലൊടുങ്ങാത്ത ആരാധകരേയും സ്വന്തമാക്കാന്‍ നൗഷാദ് കഴിഞ്ഞു.അദ്ദേഹത്തിന്റെ വിയോഗം മലയാളക്കരയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.
" f
https://www.facebook.com/Malayalivartha
























