അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഒളിമ്പ്യനുമായ ഒ. ചന്ദ്രശഖരന്റെ മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനും ഒളിമ്പ്യനുമായ ഒ. ചന്ദ്രശഖരന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ എറണാകുളം എസ്ആര്‍എം റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി എഡിഎം എസ്. ഷാജഹാന്‍ റീത്ത് സമര്‍പ്പിച്ചു. വി.പി. ശ്രീനിജന്‍ എംഎല്‍എ, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് പത്തോടെ പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം കൊച്ചിയില്‍ മകനൊപ്പമാണ് താമസിച്ചുവന്നിരുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്നു ചന്ദ്രശേഖaരന്‍. 1960 ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായി. 1962ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിന്റെയും ഭാഗമായി.
1958 മുതല്‍ 1966 വരെ ദേശീയ ടീമിനായി കളിച്ച ചന്ദ്രശേഖരന്‍ ഏഷ്യന്‍ കപ്പ്, മെര്‍ഡേക്ക കപ്പ് എന്നീ ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 1962-ലെ ഏഷ്യന്‍ കപ്പിലും 1959, 1964 വര്‍ഷങ്ങളില്‍ മെര്‍ദേക്ക ഫുട്‌ബോളിലും വെള്ളി നേടി.
1964 ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരങ്ങള്‍ കളിച്ചെങ്കിലും ഇന്ത്യ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. സന്തോഷ് ട്രോഫി, ഡ്യൂറന്റ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി എന്നിങ്ങനെ നിരവധി ആഭ്യന്തര ടൂണമെന്റുകളിലും നിറസാന്നിധ്യമായിരുന്നു. 1956-66 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963-ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായിരുന്നു.
https://www.facebook.com/Malayalivartha


























