ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കപ്പിത്താന്‍ കണ്ണന്‍ സ്രാങ്ക്: ആരോഗ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരിഹാസങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ സര്‍ക്കാരിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
'ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കപ്പിത്താന്‍ കണ്ണന്‍ സ്രാങ്ക് ' രാഹുല്‍ പരിഹസിച്ചു.
പതിനാലാം നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ വി.ഡി. സതീശന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വീണാ ജോര്‍ജ് നടത്തിയ പ്രസംഗത്തിലെ ഭാഗം കടമെടുത്തു കൊണ്ടാണ് റാഹിലിന്റെ പരിഹാസമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























