പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ റേഞ്ച് ലഭിക്കുന്നതിന് ഫോണുമായി മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴേക്ക് വീണ് ഗുരുതര പരിക്ക്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ റേഞ്ച് ലഭിക്കുന്നതിന് ഫോണുമായി മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴേക്ക് വീണ് ഗുരുതര പരിക്ക്
കണ്ണൂര്‍ ചിറ്റാരിപ്പറമ്പിനടുത്തുള്ള കണ്ണവം വനമേഖലയിലുള്‍പ്പെട്ട പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു - ഉഷ ദമ്പതികളുടെ മകന്‍ അനന്ത് ബാബുവിനാണ് (16) പരിക്കേറ്റത്.
പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്ത് ബാബു മരത്തില്‍ കയറിയത്. ഇതിനിടെ താഴേക്ക് വീണത്.
വീണ് ഗുരുതരമായി പരിക്കേറ്റ അനന്ത് ബാബുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്ത് ബാബുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കണ്ണവം മേഖലയില്‍ മൊബാല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ പഠനമുള്‍പ്പെട് പ്രതിസന്ധിയിലായിരുന്നു. ഉള്‍വനത്തില്‍ അലഞ്ഞ് നെറ്റ് വര്‍ക്ക് കമ്‌ടെത്തിയും വന്യ ജീവികളെ ഭയന്നുമാണ് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടു്ക്കുന്നത്. പല വീടുകളിലും രക്ഷിതാക്കള്‍ ജോലിക്കു പോകാതെ മക്കള്‍ക്കു വേണ്ടി കാവലിരിക്കുക പതിവാണ്.
"
https://www.facebook.com/Malayalivartha


























