പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൗശലത്തില്‍ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ശ്രമം തുടരുമ്പോള്‍ കേസുമായി മുന്നോട്ടു പോകാനുള്ള സാധ്യത പരിശോധിക്കാനൊരുങ്ങി വനിതാ കമ്മീഷനും പോലീസും

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൗശലത്തില്‍ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ശ്രമം തുടരുമ്പോള്‍ കേസുമായി മുന്നോട്ടു പോകാനുള്ള സാധ്യത പരിശോധിക്കുകയാണ് വനിതാ കമ്മീഷനും പോലീസും.
തീര്‍ത്തും പ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഹരിത നല്‍കിയ പരാതി പിന്‍വലിച്ചത്. എന്നാല്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് പിന്‍വലിക്കാന്‍ തിമൊനമായത്. .അതേ സമയം പരാതി കിട്ടിയപ്പോള്‍ തന്നെ വനിതാ കമ്മീഷന്‍ പോലീസിന് കൈമാറിയിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതി യാതൊരു അന്വേഷണവും നടത്താതെ ക്ലോസ് ചെയ്യാനുള്ള അധികാരം പോലീസിനില്ല. ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുെമെന്ന് തന്നെയാണ് പോലീസ് പറയുന്നത്.
പോലീസ് ഇതിനകം പരാതിക്കാരിയുടെ മൊഴി എടുത്തു കഴിഞ്ഞു. പരാതിക്കാരി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. അതായത് പരാതി പിന്‍വലിക്കാെമെന്ന ഹരിത നേതാക്കളുടെ വാദം വിശ്വസനീയമാെണെന്ന് കരുതുക വയ്യ. ചുരുക്കി പറഞ്ഞാല്‍ ലീ ഗ് നേതാക്കളെ ഹരിത നേതാക്കള്‍ വഞ്ചിച്ചതായി പറയേണ്ടി വരും.
ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിതയും എം എസ് എ ഫും തമ്മിലുള്ള യുദ്ധം ഇലയ്ക്കക്കും മുള്ളിനും കേടില്ലാതെ തീര്‍ത്തത് കുഞ്ഞാലിക്കുട്ടിയാണ്. എം എസ് എഫ് നേതാക്കളില്‍ നിന്നും അസുഖകരമായ പെരു മാറ്റമുണ്ടായാല്‍ അക്കാര്യം ലീഗിന്റെ ഉന്നത നേതാക്കള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കും.
ഡോ. എം .കെ മുനീറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നേതാക്കള്‍ യോഗത്തിനൈത്തിയത്.
ഹരിത വിഷയത്തില്‍ ഹരിതയെ പൂര്‍ണമായി ഒതുക്കിയെന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്. ആരോപണവിധേയരെ മാറ്റിനിര്‍ത്തുകയോ പുറത്താക്കുകയോ ചെയ്യാതെ നേതാക്കളോട് പരസ്യമായി ഖേദപ്രകടനം നടത്താന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്ന് ലീഗ് വിലയിരുത്തി.
നേതാക്കള്‍ പാര്‍ട്ടിയോട് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് വിഷയം അവസാനിപ്പിക്കാന്‍ ഹരിതയോടും ലീഗ് നേതൃത്വം നിര്‍ദേശിച്ചത്.
ഹരിതയെ മരവിപ്പിച്ച നടപടി പിന്‍വലിക്കും. ഒപ്പം, വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.
പരാതി ഇഷ്ടാനുസരണം പിന്‍വലിക്കാനുള്ള സ്ഥലമല്ല വനിതാ കമ്മീഷന്‍. ലീഗ് നേതാക്കള്‍ മനസിലാക്കാെതെ പോയ യാഥാര്‍ത്ഥ്യമാണിത്.
എം എസ് എഫും ഹരിതയും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ ഒരുമിച്ച് പോവാനുള്ള ചര്‍ച്ചകളും ലീഗ് നേതൃത്വം നടത്തി. ഇതിനായി പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. എം.എസ്.എഫിന്റെ ജില്ലാ-സംസ്ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാര്‍ട്ടി ഉറപ്പ് വരുത്തും. ഇതിനായി എം.എസ്.എഫ് ഹരിതയുടെ നേതൃത്വത്തില്‍ കാലോചിതമായ മാറ്റമുണ്ടാക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 21 ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹരിത നേതാക്കള്‍ക്കെതിരേ എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരേ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് വലിയ വിവാദത്തിനും തുടക്കമിട്ടിരുന്നു.
വനിതാ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചത് ലീഗല്ല. അതു കൊണ്ടു തന്നെ ലീഗ് പറയുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ബാധ്യതയുമില്ല.
https://www.facebook.com/Malayalivartha

























