കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 25ന് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് ആചരിക്കും

കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 25ന് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് ആചരിക്കും.
കര്‍ഷകസമരം വിപുലമാക്കാന് ഡല്‍ഹിയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.
മോദി സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ രാജ്യത്തെ 19 പ്രതിപക്ഷ പാര്‍ടി 20 മുതല്‍ 30 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനത്ത് ഹര്‍ത്താലടക്കം സംഘടിപ്പിക്കും.
സെപ്തംബര്‍ 26ന് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കര്‍ഷകസമരം 10 മാസം പിന്നിടും. 2020 നവംബര്‍ 26ന് സമരം ആരംഭിച്ചശേഷം കര്‍ഷകസംഘടനകളുടെ മൂന്നാമത് ഭാരത് ബന്ദാണിത്. കഴിഞ്ഞ ഡിസംബര്‍ എട്ടിനും മാര്‍ച്ച് 26നും കര്‍ഷകര്‍ ഭാരത് ബന്ദ് ആചരിച്ചു.
"
https://www.facebook.com/Malayalivartha

























