ശിവന്‍ കുട്ടിക്ക് കുരുക്കു മുറുകും..... വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് മന്ത്രിയായി കാലാവധി തികയ്ക്കാന്‍ കഴിയില്ലെന്ന നിയമവൃത്തങ്ങളുടെ സംശയത്തിന് വീണ്ടും അടിയവരയിട്ട് സുപ്രിം കോടതി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് മന്ത്രിയായി കാലാവധി തികയ്ക്കാന്‍ കഴിയില്ലെന്ന നിയമവൃത്തങ്ങളുടെ സംശയത്തിന് സുപ്രിം കോടതി വീണ്ടും അടിയവരയിട്ടു.
എം.പിമാരും എം.എല്‍.എമാരും പ്രതികളായ ക്രിമിനല്‍ കേസുകള്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ പിന്‍വലിച്ചത് പരിശോധിക്കാന്‍ ഹൈക്കോടതികളോട് സുപ്രീം കോടതി നിര്‍ദേശിച്ചതോടെയാണ് ശിവന്‍കുട്ടിക്ക് കുരുക്ക് മുറുകിയത്.
2020 സെപ്റ്റംബറിന് ശേഷം പിന്‍വലിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പരിശോധിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ 36 കേസുകളാണ് ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതില്‍ പല കേസുകളിലും വി.ശിവന്‍കുട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍നിന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 16 ക്രിമിനല്‍ കേസുകളാണ് പിന്‍വലിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍നിന്ന് 10 കേസുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പു പ്രകാരമാണ് കേസുകള്‍ പിന്‍വലിച്ചത്. തളിപ്പറമ്പ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് അഞ്ച് കേസുകളും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ കേസുകള്‍ പിന്‍വലിച്ചതിന്റെ വിശദശാംശങ്ങള്‍ ഹൈക്കോടതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം. ഇവ പരിശോധിച്ച ശേഷം ഹൈക്കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകളാണ് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം പിന്‍വലിച്ചത്.
ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ സാധാരണ ചെയ്യുന്ന കാര്യമാണ്. പ്രമുഖരായവരും അല്ലാത്തവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകാറുണ്ട്. അവരുടെയെല്ലാം കേസുകള്‍ പിന്‍ വലിക്കാറുമുണ്ട്. എന്നാല്‍ പ്രമുഖരായവരുടെ കേസുകള്‍ പിന്‍വലിക്കുന്നത് ഏറെ നാളായി തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. അതിലാണ് സുപ്രീം കോടതിയും ഇടപെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ ചില മന്ത്രിമാരും പ്രമുഖ നേതാക്കളും കേസില്‍ പ്രതികളായിട്ടുണ്ട്.ഇവരുടെ കേസുകള്‍ പിന്‍വലിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടു തന്നെ മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
നിയമസഭയില്‍ നടന്ന കൈയ്യാങ്കളി കേസില്‍ ശിവന്‍കുട്ടിക്ക് സ്വാഭാവികമായി കുരുക്ക് മുറുകും. കാരണം അത് ഗുരുതര കുറ്റ കൃത്യമാണ്. കോടതികള്‍ ഒരിക്കലും മാപ്പു നല്‍കുമെന്ന് കരുതാനാവില്ല. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കിയത് അതിന്റെ സൂചനയായി കരുതാം. കീഴ് കോടതികള്‍ സുപ്രീം കോടതിയുടെ വാക്കുകള്‍ക്ക് വലിയ വിലയാണ് നല്‍കാറുള്ളത്.
"
https://www.facebook.com/Malayalivartha

























