ചരട് കഴുത്തിലിട്ട് കസേരയിലിരുന്ന് കറങ്ങിയ അഞ്ചാംക്ലാസുകാരന്‍ ചരടു കഴുത്തില്‍ കുരുങ്ങി മരിച്ചു

ചരട് കഴുത്തിലിട്ട് കസേരയിലിരുന്ന് കറങ്ങിയ കുട്ടി, ചരടു കഴുത്തില്‍ കുരുങ്ങി മരിച്ചു. പാട്ടക്കരിമ്പ് മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെയും ഒ.പി. മുനീറയുടെയും മകന്‍ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ ഗവ. യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയില്‍ക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയില്‍ ഇരുന്നു. കസേര കറങ്ങിയതോടെ ചരട് കഴുത്തില്‍ കുരുങ്ങിയതാകാം.
രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരങ്ങള്‍: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസല്‍.
"
https://www.facebook.com/Malayalivartha

























